Lord Shiva Blessing Zodiacs: ശിവ കൃപയാൽ ഇവർക്ക് ലഭിക്കും സർവ്വവിധ നേട്ടങ്ങളും, നിങ്ങളും ഉണ്ടോ?

Lord Mahadev Fav Zodiacs: മഹാദേവന് ചില രാശിക്കാരോട് പ്രിയം ഏറെയാണ്.ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. 

Written by - Ajitha Kumari | Last Updated : Mar 17, 2025, 07:38 AM IST
  • ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്
  • ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനു വേണ്ടിയും സമർപ്പിച്ചിരിക്കുന്നതു പോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു
Lord Shiva Blessing Zodiacs: ശിവ കൃപയാൽ ഇവർക്ക് ലഭിക്കും സർവ്വവിധ നേട്ടങ്ങളും, നിങ്ങളും ഉണ്ടോ?

Lord Shiva Blessings Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനു വേണ്ടിയും സമർപ്പിച്ചിരിക്കുന്നതു പോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.  മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.

Add Zee News as a Preferred Source

Also Read: മേട രാശിക്കാർക്ക് സങ്കീർണതകൾ ഏറും, കർക്കടക രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ജ്യോതിഷത്തിൽ  12 രാശികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും,  ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

ഇടവം (Taurus):  ഇന്നിവരോടൊപ്പം ഭാഗ്യം കൂടെയുണ്ടാകും. ഓഫീസിൽ ചെയ്ത ജോലിയുടെ ക്രെഡിറ്റ് മറ്റാരും ഏറ്റെടുക്കാതെ ശ്രദ്ധിക്കുക. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക്  അയക്കും.  യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും.

Also Read: ഈ കേന്ദ്ര ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല, ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ!

മിഥുനം (Gemini): ഇന്നിവർക്ക് വളരെ നല്ല ദിനമായിരിക്കും, ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും, പ്രശസ്തി വർദ്ധിക്കും, ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതായിരിക്കും, വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും.  തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും. പ്രണയിനികൾ പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ ബന്ധത്തിൽ മാധുര്യം ഉണ്ടാകും.  

കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം കാലക്രമേണ എല്ലാം ശരിയാകും. 

Also Read: ശുക്രാദിത്യ രാജയോഗത്താൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും!

ചിങ്ങം (Leo): ഇന്നത്തെ ദിവസം ഇവർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ, പുതിയ അവസരങ്ങൾ, ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കും, പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കും, നിങ്ങളുടെ ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. അമ്മയുടെ ആരോഗ്യം നന്നായിരിക്കും, വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. 

കന്നി (Virgo): ഇന്നിവർക്ക് കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News