Lord shiva Blessing Zodiacs: മാർച്ച് മാസത്തിലെ അവസാന ദിനം മഹാദേവ കൃപയാൽ ഇവർക്ക് നേട്ടങ്ങൾ മാത്രം

Lord Mahadev Fav Zodiacs: ജ്യോതിഷ പ്രകാരം ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. തിങ്കളാഴ്ച പൊതുവെ മഹാദേവനെയാണല്ലോ. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.

Written by - Ajitha Kumari | Last Updated : Mar 31, 2025, 09:09 AM IST
  • മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു
  • ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം
Lord shiva Blessing Zodiacs: മാർച്ച് മാസത്തിലെ അവസാന ദിനം മഹാദേവ കൃപയാൽ ഇവർക്ക് നേട്ടങ്ങൾ മാത്രം

Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനുവേണ്ടിയും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. 

Add Zee News as a Preferred Source

Also Read: കർക്കടക രാശിക്കാർക്ക് ഇന്ന് തിരക്കേറും, കുംഭ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം. ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിച്ചിരിക്കുന്നു. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും,  ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.

ഇടവം (Taurus):  ഇന്ന് ഭാഗ്യം ഇടവം രാശിക്കാരുടെ കൂടെയുണ്ടാകും. ഓഫീസിൽ ചെയ്ത ജോലിയുടെ ക്രെഡിറ്റ് മറ്റാരും ഏറ്റെടുക്കാതെ നോക്കുക. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക്  അയച്ചേക്കാം.  ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും.

മിഥുനം (Gemini): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും, പ്രശസ്തി വർദ്ധിക്കും, ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. 

Also Read: ഏപ്രിൽ 1 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും; ഗജകേസരി യോഗം നൽകും വമ്പൻ നേട്ടങ്ങൾ!

കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും.  ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ വിഷമിപ്പിച്ചേക്കാം എന്നാൽ കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതിയുടെ ദിവസമായിരിക്കും ഇന്ന്. 

ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങൾ ഇന്ന് ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുക. 

Also Read: മഹാലക്ഷ്മി രാജയോഗത്തിൽ ഈ രാശിക്കാർക്ക് ഏപ്രിൽ മുതൽ സുവർണ്ണകാലം ഒപ്പം ധനമഴയും!

കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക്  ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News