Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായിട്ട് സമർപ്പിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും എന്നപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് അറിയാം...
Also Read: ഇടവ രാശിക്കാർക്ക് ജോലിയിൽ മുന്നേറ്റം, കന്നി രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ജ്യോതിഷത്തിൽ 12 രാശികളുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും, ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.
ഇടവം (Taurus): ഇന്നിവർക്ക് മഹാദേവ കൃപയാൽ ഭാഗ്യ ദിനമായിരിക്കും. ഓഫീസിൽ നല്ല പേര് സമ്പാദിക്കാൻ കഴിയും. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക് അയച്ചേക്കാം. ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കും എങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും.
Also Read: 12 വർഷത്തിനുശേഷം പവർഫുൾ ഗജകേസരി യോഗം; ഇവർക്ക് ലോട്ടറി അടിച്ചേക്കും ഒപ്പം അപാര നേട്ടങ്ങളും!
മിഥുനം (Gemini): ഇന്നത്തെ ദിവസം ഇവർക്ക് നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതായിരിക്കും. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും.
കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്ന് നല്ല ദിനം. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. ജോലി സ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം എന്നാൽ കാലക്രമേണ എല്ലാം ശരിയാകും.
Also Read: അർദ്ധകേന്ദ്ര രാജയോഗത്താൽ 3 ദിവസത്തിനുള്ളിൽ ഇവർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലം. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം, അമ്മയുടെ ആരോഗ്യം നന്നായിരിക്കും, വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. തൊഴിലവസരങ്ങൾ ഉണ്ടായേക്കാം.
കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതാകും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക് ലഭിക്കും, അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും, മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും, ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









