ഹിന്ദു ആചാര പ്രകാരം വളരെ അധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന വസ്തുക്കളിൽ ഒന്നാണ് ശംഖ്. വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് മംഗളകരമെന്നാണ് വിശ്വസിക്കുന്നത്. ശംഖ നാദം വീട്ടിലെ നെഗറ്റീവ് എനർജി അകറ്റുകയും പോസിറ്റിവിറ്റി നിലനിർത്തുകയും ചെയ്യുന്നു. വീട്ടിൽ ശംഖ് സൂക്ഷിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം അല്ലെങ്കിൽ ചില കാര്യങ്ങൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
1. നിലത്ത് വെയ്ക്കരുത്
ഒരിക്കലും അബദ്ധത്തിൽ പോലും ശംഖ് നിലത്ത് വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗ ശേഷം ശുദ്ധിയാക്കി മാത്രം ശംഖ് തിരികെ വെയ്ക്കണം, ഇതിൽ ഒരു തുള്ളി വെള്ളവും ഉണ്ടാവുന്നത് നല്ലതാണ്.
2. പവിത്രമായ സ്ഥലങ്ങളിൽ
പവിത്രമായ സ്ഥലങ്ങളിൽ വേണം ശംഖ് സൂക്ഷിക്കാൻ. പരമാവധി ഇവിടം അശുദ്ധിയാവാതിരിക്കാൻ ശ്രദ്ധിക്കണം വീട്ടിലാണെങ്കിൽ പരമാവധി പൂജാമുറിയിൽ തന്നെ വേണം ശംഖ് സൂക്ഷിക്കാൻ. ഒരു തുണികൊണ്ട് മൂടിയിടാനും മറക്കരുത്. ഒന്നിലധികം പേരുടെ കൈ പതിയാതിരിക്കാനും ശ്രദ്ധിക്കണം
3. എപ്പോൾ വീട്ടിൽ
ശിവരാത്രി, നവരാത്രി ദിവസങ്ങളാണ് വീട്ടിൽ ശംഖ് കൊണ്ടുവരാൻ ഏറ്റവും നല്ല ദിവസം. ഈ ദിവസങ്ങളിൽ വീട്ടിൽ ശംഖ് സൂക്ഷിക്കാം. ഇതുവഴി സന്തോഷവും ഐശ്വര്യവും കൈവരുന്നുവെന്നാണ് വിശ്വാസം
4. വൃത്തിയാക്കി വെക്കാം
ശംഖ് ഊതിയ ശേഷം വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക.ശംഖ് ശുദ്ധി നിലനിർത്താൻ ഗംഗാജലം ഉപയോഗിച്ച് കഴുകുക. ഇതിനുശേഷം, വൃത്തിയുള്ള തുണി ഉപയോഗിച്ച് ശംഖ് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശംഖിൻ്റെ ശുദ്ധി നിലനിൽക്കും.
5.മുകളിലേക്ക്
മുകളിലേക്ക് അഭിമുഖമായാണ് ശംഖ് വെയ്ക്കേണ്ടത്. ഇത് വീട്ടിലെ പോസിറ്റിവിറ്റി നിലനിർത്തുകയും നെഗറ്റീവ് എനർജി പുറന്തള്ളുകയും ചെയ്യുമെന്ന് കരുതുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.