Double Rajayoga: വേദ ജ്യോതിഷപ്രകാരം രാജയോഗങ്ങൾ വളരെ അപൂർവ്വ ഭാഗ്യമാണ്. ഏപ്രിൽ 12ന് ഹനുമാൻ ജയന്തി ദിവസമാണ്. അന്നേ ദിവസസം രണ്ട് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്.
സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗവുമാണ് രൂപപ്പെടുന്നത്. ഈ രാജയോഗങ്ങൾ വളരെ അപൂർവ്വമായ ഒന്നാണ്. ഏറെ സൗഭാഗ്യങ്ങൾ നൽകുന്ന ഒന്ന് കൂടിയാണിത്. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹനുമാന്‍ ജയന്തി ദിനത്തില്‍ അപൂർവ്വങ്ങളായ ഈ രാജയോഗങ്ങൾ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ നേട്ടങ്ങളും ഏറെ ശുഭകരമായിരിക്കും.
മൂന്ന് രാശികൾക്കാണ് ഇരട്ട രാജയോഗത്തിന്റെ ഫലങ്ങൾ അനുഭവിക്കാനുള്ള യോഗമുണ്ടായിരിക്കുന്നത്. ഏപ്രിൽ 12 തൊട്ട് ഇവരുടെ ഭാഗ്യ നാളുകൾ തുടങ്ങുകയാണ്. സാമ്പത്തിക നേട്ടം, കരിയറിൽ ഉയർച്ച, അപ്രതീക്ഷിത ധനലാഭം തുടങ്ങി നിരവധി സൗഭാഗ്യങ്ങളെ ഈ രാശിക്കാരെ തേടിയെത്തും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
Also Read: Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം
ഇടവം രാശിക്കാര്‍ക്ക് ഇരട്ട രാജയോഗത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. നിക്ഷേപം നടത്തുന്നവർക്ക് അതിൽ നിന്ന് ലാഭം നേടാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. ലോട്ടറി എടുത്താൽ അത് അടിക്കാനുള്ള ഭാഗ്യമുണ്ടാകും. ഓഹരി വിപണിയിലും നേട്ടമുണ്ടാക്കാനാകും. ബിസിനസുകാർക്കും ഈ കാലയളവിൽ നേട്ടങ്ങൾ കൊയ്യാനാകും.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. കര്‍മ്മരംഗത്ത് കൂടുതൽ ഉയർച്ചയുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. ബിസിനസിൽ ലാഭം നേടാനാകും. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സഹകരണം ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഹനുമാൻ ജയന്തി ദിനത്തിലെ ഇരട്ടരാജയോഗം കർക്കടകം രാശിക്കാർക്ക് ഗുണം ചെയ്യും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഈ രാശികൾക്ക് നേട്ടമുണ്ടാക്കാൻ കഴിയും. ഭാഗ്യം ഇവരെ പിന്തുണയ്ക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. ജോലി, ബിസിനസ് സംബന്ധമായി യാത്രകൾ ചെയ്യേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









