ഗണേശ ചതുർത്ഥി ഉത്സവം ഇന്ത്യക്കാർക്ക് വളരെ സവിശേഷമാണ്. ഈ ദിവസം എല്ലാ ഭക്തജനങ്ങളും വളരെ സന്തോഷത്തോടെ ഭഗവാനെ ആരാധിക്കുന്നു. ഇന്ത്യയിലുടനീളം പത്ത് ദിവസമാണ് ഗണപതി ഉത്സവം നടക്കുന്നത്. ഗണപതിക്ക് ഓരോ ദിവസവും ഓരോ വഴിപാട് സമർപ്പിക്കുന്നു. എല്ലാ വഴിപാടുകളും ഗണപതിക്ക് പ്രിയപ്പെട്ടതാണെങ്കിലും ചില വഴിപാടുകൾ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് പുരാണങ്ങൾ വിശദീകരിക്കുന്നു. ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് മോദകങ്ങൾ. ഈ പലഹാരം പലരീതിയിൽ ആണ് തയ്യാറാക്കുന്നത്. ഗണപതിയെ പൂജിക്കുമ്പോൾ നിർബന്ധമായും സമർപ്പിക്കേണ്ട വഴിപാടാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളികേര മോദകം


നാളികേര മോദകം ഒരു പരമ്പരാഗത ഭക്ഷണം എന്നും അറിയപ്പെടുന്നു. ഗണപതി പൂജയുടെ ഭാഗമായാണ് ഇവ സമർപ്പിക്കുന്നത്. എന്നാൽ ഇവ ഉണ്ടാക്കാൻ ആദ്യം ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് നെയ്യ് ഒഴിച്ച് തിളപ്പിക്കുക. അരിപ്പൊടി ചേർക്കുക. ഈ മാവ് റൊട്ടി മാവ് പോലെ കുഴച്ച് മാറ്റി വയ്ക്കുക. ഒരു പാനിൽ പുതുതായി അരച്ച തേങ്ങയും ശർക്കരയും ചേർത്ത് ചെറിയ തീയിൽ വറുക്കുക. അതിനു ശേഷം മാവ് എടുത്ത് തയ്യാറാക്കിയ തേങ്ങാ മിശ്രിതം നിറച്ച് മോദക രൂപത്തിലാക്കുക. മോദകങ്ങൾ ആവിയിൽ വേവിക്കുക.


ALSO READ: ധനരാജയോ​ഗം: ഈ 4 രാശിക്കാരെ ലക്ഷ്മിദേവി കോടീശ്വരന്മാർ ആക്കും


ഡ്രൈ ഫ്രൂട്ട് മോദകം 


ഡ്രൈ ഫ്രൂട്ട്‌സിൽ നിന്ന് ഉണ്ടാക്കുന്ന മോദകം വളരെ രുചികരമാണ്. അവ ശരീരത്തിന് വളരെ ഗുണം ചെയ്യും. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം മിശ്രിതം മധുരപലഹാരത്തിന് ഉപയോഗിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.


ചെറുപയർ മോദക് 


ചെറുപയർ മോദകം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചെറുപയറാണ് ഇതിൽ പ്രധാനമായും ആവശ്യം. ഇവ ഉണ്ടാക്കുന്ന പ്രക്രിയയിൽ ദേശി നെയ്യ് ഉപയോഗിക്കുന്നത് വളരെ രുചികരമാണ്. ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.