ലോകത്തിന്റെ ഏതുകോണിലായാലും മലയാളിക്ക് വിഷു സ്വർണവർണമുള്ള കണിക്കൊന്ന പോലെ മനോഹരമായ ഓർമ്മകളാണ്. വറുതിയുടെ കനൽ താണ്ടി പ്രതീക്ഷയുടെ പൊൻപുലരികളെ വരവേൽക്കുന്ന ദിനം. ഐശ്വര്യത്തിന്റെ സന്ദേശമായാണ് വിഷു ആഘോഷിക്കുന്നത്. വിളവെടുപ്പിന്റെ സമൃദ്ധിയും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളുമായാണ് ഓരോ വിഷുവും എത്തുന്നത്.
കർഷകർക്ക് വരാനിരിക്കുന്ന സമൃദ്ധിയുടെ ദിനങ്ങളിലേക്കുള്ള നാന്ദി കുറിയ്ക്കുന്ന ദിനമാണ് വിഷു. രാവിലെ വിഷു കണി ദർശിച്ച ശേഷം വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടവും പുടവയും നൽകുന്നതും വിഷു ആഘോഷങ്ങളുടെ ഭാഗമാണ്. ഓരോ വർഷവും രണ്ട് ദിവസങ്ങളിലായാണ് വിഷുവെത്തുന്നത്. മേടം ഒന്നിനും തുലാം ഒന്നിനും.
ALSO READ: ചന്ദ്രൻ മകരം രാശിയിലേക്ക്; ശിവയോഗവും നവപഞ്ചമയോഗവും, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ
ഈ രണ്ട് ദിവസങ്ങളിലും ഭൂമിയുടെ ഏത് ഭാഗത്തുള്ളവർക്കും പകലും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യൻ ഭൂമധ്യരേഖയുടെ നേർ മുകളിലാണ് വരുന്നത്. സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് മാറുന്ന ദിവസമാണ് വിഷു സംക്രാന്തിയായി ആഘോഷിക്കുന്നത്. ഇതിന്റെ പിറ്റേ ദിവസമാണ് വിഷു കൊണ്ടാടുന്നത്.
കേരളത്തിൽ വിഷു നവവത്സരാരംഭമായാണ് കരുതുന്നത്. ആണ്ട് പിറപ്പെന്നാണ് ഇത് അറിയപ്പെടുന്നത്. മേട വിഷുവാണ് മലയാളികൾ ആഘോഷിക്കുന്നത്. മേടവിഷു മുതലാണ് കലിവർഷവും ശകവർഷവും ആരംഭിക്കുന്നത്. തമിഴ് പുതുവർഷാരംഭവും വിഷുവിനാണ്. സൂര്യൻ ഭൂമധ്യരേഖയുടെ നേർ മുകളിൽ വരുന്നതിനാൽ രാവിനെയും പകലിനെയും തുല്യമായി പകുക്കുന്ന ദിനമാണിത്. ഇരവും പകലും തുല്യമാകുന്ന സമഭാവനയുടെ ദിനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









