വിളവെടുപ്പ് ഉത്സവമായതിനാൽ തന്നെ കാർഷിക വിളകൾക്കാണ് വിഷുക്കണ്ണിയും പ്രാധാന്യം കൂടുതലുള്ളത്.

മലയാളികൾ നാളെ, ഏപ്രിൽ 15ന് വിഷു ആഘോഷിക്കാൻ പോകുകയാണ്. കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് മലയാളിക്ക് വിഷുക്കാലം. ഒരു പുതിയ വർഷത്തിലേക്ക് കണികണ്ടുണരുകയാണ് മലയാളികൾ. ഓണം പോലെ നമുക്ക് പ്രധാനപ്പെട്ടതാണ് വിഷുവും. പുതുവർഷം പിറക്കുന്നതിനാൽ സമ്പത്തിൻ്റെയും സമൃദ്ധിയുടെയും കാലത്തിലേക്കുള്ള പ്രതീക്ഷയാണ് വിഷു. വിഷുക്കാലം എന്ന് പറയുമ്പോൾ വിഷുക്കണിയും, വിഷുക്കൈനീട്ടവുമാണ് എല്ലാവർക്കും ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്.
എല്ലാ വർഷം വിഷു നാളിൽ ഓരോ മലയാളി വീടുകളിലും വിഷുക്കണി ഒരുക്കും. മേടമാസത്തിലെ പൊൻപുലരിയിൽ ഐശ്വര്യദായകമായ കാഴ്ചകൾ കണി കണ്ടുണരുക എന്ന സങ്കൽപ്പത്തോടെയാണ് വീടുകളിൽ വിഷുക്കണി ഒരുക്കുന്നത്. വീടിന്റെ വടക്കുവശത്തോ അല്ലെങ്കിൽ പൂജാമുറിയിലോ ആണ് സാധാരണയായി എല്ലാവരും വിഷുകണി ഒരുക്കാറുള്ളത്. വിഷുക്കാലം വിളവെടുപ്പ് ഉത്സവം കൂടിയായതിനാൽ വിഷുക്കണിയിൽ കാർഷിക വിളകൾക്കാണ് പ്രാധാന്യം നൽകുന്നത്.
കാർഷിക വിളകളും ഒപ്പം കണിക്കൊന്നയും കണി കണ്ടുകൊണ്ടാണ് വിഷുപ്പുലരിയിൽ മലയാളി കൺതുറക്കുന്നത്. നിലവിളക്ക് കത്തിച്ച് വച്ച് അതിന് മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്.
വിഷുക്കണിയിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത്?
കൊന്നപ്പൂവ്, വെള്ളരി, മാങ്ങ, ചക്ക, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം തുടങ്ങിയവ കണിയൊരുക്കുമ്പോൾ വയ്ക്കും. ഒപ്പം രാമായണം, മഹാഭാരതം, ഭഗവദ്ഗീത, തുടങ്ങി ഏതെങ്കിലും മതഗ്രന്ഥങ്ങളും, കൃഷ്ണൻ്റെ പ്രതിമ അല്ലെങ്കിൽ ഫോട്ടോ എന്നിവയും വയ്ക്കാറുണ്ട്. ബ്രഹ്മമുഹൂർത്തിൽ വിഷുക്കണി കാണണം എന്നാണ് പറയുന്നത്. പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് ഇത് അവസാനിക്കും.
1. നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5. നാളികേരം
6. കണിവെള്ളരി
7. ചക്ക
8. മാങ്ങ, മാമ്പഴം
9. കദളിപ്പഴം
10. വാൽക്കണ്ണാടി
11. കൃഷ്ണവിഗ്രഹം
12. കണിക്കൊന്ന പൂവ്
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14. തിരി
15. കോടിമുണ്ട്
16. ഗ്രന്ഥം
17. നാണയങ്ങൾ
18. സ്വർണ്ണം
19. കുങ്കുമം
20. കൺമഷി
21. വെറ്റില
22. അടയ്ക്ക
23. ഓട്ടുകിണ്ടി
24. വെള്ളം
കണി ഒരുക്കേണ്ടത് എങ്ങനെ?
നിലവിളക്കും, ഓട്ടുരുളിയും കഴുകി വൃത്തിയാക്കി വയ്ക്കണം. ഉണക്കലരിയും നെല്ലും ഉരുളിയുടെ പകുതിയോളം നിറയ്ക്കണം. നാളികേരത്തിന്റെ മുറി ഇതിൽ വയ്ക്കാം. ചിലർ ഈ നാളികേരത്തിൽ എള്ള് കിഴി കത്തിച്ചു വയ്ക്കു. പിന്നെ കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, എന്നിവയും വയ്ക്കാം. അതിന് ശേഷം വാൽക്കണ്ണാടി വയ്ക്കാം. കണി കാണുന്നതിനൊപ്പം തന്നെ സ്വന്തം മുഖവും കണ്ടുണരാൻ വേണ്ടിയാണ് കണ്ണാടി വയ്ക്കുന്നത്.
ശേഷം ഇതിനടുത്തായി കൃഷ്ണ വിഗ്രഹമോ ഫോട്ടോയോ വയ്ക്കാം. തൊട്ടടുത്തായി ഒരു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും വെറ്റില, പാക്ക് എന്നിവയ്ക്കൊപ്പം നാണയത്തുട്ടുകളും സ്വർണവും വയ്ക്കുക. ഇതിലേയ്ക്ക് കൺമഷി, കുങ്കുമച്ചെപ്പ് തുടങ്ങിയവയും വയ്ക്കാം. കിണ്ടിയിൽ വെള്ളം നിറച്ച് വിളക്കിനരികിൽ വയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.