Diamond: ഡയമണ്ട് അണിയേണ്ടത് ആരൊക്കെ? ഈ രത്നം ​ഗുണം ചെയ്യുന്ന രാശിക്കാർ ഇവർ!

ഡയമണ്ട് ധരിക്കാൻ അനുയോജ്യരായ രാശിക്കാരെ പരിചയപ്പെടാം...  

Written by - Karthika V | Last Updated : Dec 10, 2025, 03:13 PM IST
  • തുലാം രാശിയുടെ അധിപനാണ് ശുക്രൻ. വജ്രം ശുക്രനെ പ്രതിനിധീകരിക്കുന്നു.
  • അതുകൊണ്ട് തന്നെ തുലാം രാശിക്കാർക്ക് വജ്രം ധരിക്കുന്നതിലൂടെ വലിയ നേട്ടങ്ങൾ കൊവരുമെന്നാണ് വിശ്വാസം.
Diamond: ഡയമണ്ട് അണിയേണ്ടത് ആരൊക്കെ? ഈ രത്നം ​ഗുണം ചെയ്യുന്ന രാശിക്കാർ ഇവർ!

വേദ ജ്യോതിഷത്തിൽ വജ്രത്തെ അല്ലെങ്കിൽ ഡയമണ്ടിനെ രത്നങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. കാണാൻ അതിമനോഹരമായ ഈ രത്നം ജ്യോതിഷത്തിലും വലിയ പ്രാധാന്യം അർഹിക്കുന്നു. ശുക്രന്റെ ശക്തമായ സ്വാധീനത്തെ പ്രതീകപ്പെടുത്തുന്നതാണ് വജ്രം. ശുക്രൻ സ്നേഹം, ആകർഷണം, ആഡംബരം, സുഖം, ഭൗതിക വിജയം എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ വജ്രത്തിനും ഏറെ ​ഗുണങ്ങളുണ്ട്. 

Add Zee News as a Preferred Source

എന്നാൽ വജ്രം അണിയുന്നത് എല്ലാവർക്കും അനുയോജ്യമല്ല എന്നും ജ്യോതിഷികൾ പറയുന്നു. കൃത്യമായ മാർഗനിർദേശമില്ലാതെ അത് ധരിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് ജ്യോതിഷികൾ നൽകുന്ന മുന്നറിയിപ്പ്. ഏതൊക്കെ രാശിക്കാർക്കാണ് ഡയമണ്ട് ധരിക്കുന്നത് ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

ആ രാശിക്കാർ ആരൊക്കെ?

തുലാം രാശിയുടെ അധിപനാണ് ശുക്രൻ. വജ്രം ശുക്രനെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ തുലാം രാശിക്കാർക്ക് വജ്രം ധരിക്കുന്നതിലൂടെ വലിയ നേട്ടങ്ങൾ കൊവരുമെന്നാണ് വിശ്വാസം. ഭരിക്കുന്ന ഗ്രഹവുമായി ബന്ധപ്പെട്ട രത്നം ധരിക്കുമ്പോൾ ആ ഗ്രഹത്തിന്റെ നല്ല ഫലങ്ങൾ അതിന്റെ രാശിയിലേക്കും എത്തും. തുലാം രാശിക്ക് ഐക്യം, സമൃദ്ധി എന്നിവ ലഭിക്കും.

Also Read: Mangaladitya Yoga: വർഷാവസാനത്തിൽ ചൊവ്വ-സൂര്യ മംഗളാദിത്യ യോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ ചാകര!

ശുക്രൻ ഭരിക്കുന്ന മറ്റൊരു രാശി എന്ന് പറയുന്നത് ഇടവം രാശിയാണ്. ഇവരും വജ്രം ധരിക്കാൻ വളരെ അനുയോജ്യരായി കണക്കാക്കപ്പെടുന്നു. ഇടവം രാശിക്ക് ഈ രത്നം ധരിക്കുന്നതിലൂടെ സ്ഥിരത, ആഡംബരം, വൈകാരിക ശക്തി എന്നിവ വർധിക്കും. ഈ രണ്ട് രാശികൾക്ക് പുറമേ, മിഥുനം, കന്നി, മകരം, കുംഭം എന്നീ രാശികൾക്കും വജ്രം ​ഗുണകരമായിരിക്കും. എന്നാൽ വജ്രം ധരിക്കും മുൻപ് എപ്പോഴും പരിചയസമ്പന്നനായ ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിക്കണം.

ഡയമണ്ട് അണിയുന്നതിന്റെ ​ഗുണങ്ങൾ...

ഡയമണ്ട് അണിയുന്നത് ശുക്രന്റെ ഊർജത്തെ ശക്തിപ്പെടുത്തുമെന്നാണ് വിശ്വാസം. അങ്ങനെ ശുക്രൻ അനുകൂലമായി വരുമ്പോൾ ആ വ്യക്തിക്ക് ജീവിതത്തിൽ കൂടുതൽ സുഖവും, സന്തോഷവും, സാമ്പത്തിക ഉയർച്ചയും, ആഡംബരപൂർണ്ണമായ ജീവിതവുമൊക്കെ ലഭിക്കും. പ്രത്യേകിച്ച് മീഡിയ, ഫാഷൻ, കല, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കരിയർ മെച്ചപ്പെടും. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും കൂടുതൽ ശക്തിപ്പെടും. 

ഡയമണ്ട് അണിയുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ...

വെള്ളിയാഴ്ച ദിവസമാണ് ഡയമണ്ട് ധരിക്കേണ്ടത്. ഈ ദിവസം സ്വർണ്ണമോ വെള്ളിയോ മോതിരത്തിൽ പതിപ്പിച്ച വജ്രം ധരിക്കാം. വലതു കൈയുടെ നടുവിരലിലോ മോതിരവിരലിലോ ആണ് മോതിരം ധരിക്കേണ്ടത്. ഇരുപത്തിയൊന്ന് വയസ്സിന് മുകളിലുള്ളവർ മാത്രം ഈ രത്നം ധരിക്കുന്നതാണ് ഉചിതമെന്നും ജ്യോതിഷികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News