Lord Shiva Blessing Zodiacs: മഹാദേവ കൃപയാൽ ഇന്നിവർക്ക് അടിപൊളി നേട്ടങ്ങൾ!

Lord Mahadev Fav Zodiacs: ശിവ കൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണല്ലോ?  ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Jan 13, 2025, 09:10 AM IST
  • ശിവ കൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും
  • ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണല്ലോ?
Lord Shiva Blessing Zodiacs: മഹാദേവ കൃപയാൽ ഇന്നിവർക്ക് അടിപൊളി നേട്ടങ്ങൾ!

Lucky Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും ഞായറാഴ്ച സൂര്യനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. 

Add Zee News as a Preferred Source

Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മഹാദേവന്റെ കൃപയ്ക്കായി ഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.  ജ്യോതിഷത്തിൽ  12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഭോലേനാഥിന്റെ അനുഗ്രഹത്താൽ ഇവർക്ക് സമ്പത്തും എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

ഇടവം (Taurus):  ശിവ കൃപയാൽ ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുണ്ടാകും. ജോലി സ്ഥലത്തും നല്ല ദിവസമായിരിക്കും.  ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങൾക്ക് വിദേശത്തേക്ക്  പോകാനുള്ള സാധ്യതയുണ്ട്.  യാത്ര ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കും. 

Also Read: 'കുറച്ചു മാസങ്ങൾ കൂടി തുടരാം, അതിനിടയിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തൂ..': രോഹിത് ശർമ്മ

മിഥുനം (Gemini): ഇന്നിവർക്ക് വളരെ നല്ലദിനം. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. വിജയ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും. പ്രണയിനികൾ പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും.  

കർക്കടകം (Cancer): ഇവർക്കും ഇന്നത്തെ ദിവസം വളരെ നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക്നി ധനനേട്ടം, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കും. ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിക്കും കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതിയുടെ ദിവസമായിരിക്കും. 

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത; ഇവർക്ക് പെൻഷൻ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കില്ല!

ചിങ്ങം (Leo): ഇന്നിവർക്ക് സമ്മിശ്ര ദിനം. സാമ്പത്തിക നേട്ടങ്ങൾ, പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകുക. നിങ്ങളുടെ ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം, അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. 

കന്നി (Virgo): ഇന്നത്തെ ദിവസം മഹാദേവ കൃപയാൽ ഇവർക്കും പ്രധാനമായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക്  ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് കൊണ്ടുവരും. നിങ്ങൾ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും. പുരോഗതി ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News