Hanuman Blessings Zodiacs: ഇവരാണ് ഹനുമാന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണല്ലോ.

Written by - Ajitha Kumari | Last Updated : May 20, 2025, 09:31 AM IST
  • ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
  • ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കും
Hanuman Blessings Zodiacs: ഇവരാണ് ഹനുമാന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Hanuman Favourite Zodiacs: ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും കൈവരിക്കാൻ കഴിയും. 

Also Read: മാസങ്ങൾക്ക് ശേഷം മാളവ്യ, ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ കരിയറും ബിസിനസും തിളങ്ങും ഒപ്പം സമ്പത്തും!

ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ കടക്കും. ചില രാശിക്കാരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം.  അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും.

ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ അവർക്ക് ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: കല്യാണി ഇനി വരില്ല; മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.  

ഇടവം (Taurus): ഇന്ന് ഇവർക്കും നല്ല ദിവസമാണ്. ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം, പദ്ധതികൾ പൂർത്തീകരിക്കും, പ്രവൃത്തിയെ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.  

കർക്കടകം (Cancer): ഇവർക്കും ഇന്ന് ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത.  

Also Read: ഗജകേസരി രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല ലഭിക്കും ജാക്പോട്ട് നേട്ടങ്ങൾ!

തുലാം (Libra): ഇവരും ഹനുമാന്റെ പ്രിയ രാശിക്കാരാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  

ധനു (Sagittarius): ഇവർക്ക് ഹനുമത് കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം, ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും, നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News