Hanuman Favourite Zodiacs: ഏപ്രിലിലെ അവസാന ചൊവ്വ ഹനുമത് കൃപയാൽ ഇവർക്ക് നേട്ടങ്ങൾ നൽകും!

Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പറയുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്ല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.

Written by - Ajitha Kumari | Last Updated : Apr 29, 2025, 08:39 AM IST
  • ഏപ്രിൽ മാസത്തിലെ അവസാന ചൊവ്വാഴ്ചയായ ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു
  • ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കും
Hanuman Favourite Zodiacs: ഏപ്രിലിലെ അവസാന ചൊവ്വ ഹനുമത് കൃപയാൽ ഇവർക്ക് നേട്ടങ്ങൾ നൽകും!

Hanuman Favourite Zodiacs: ഏപ്രിൽ മാസത്തിലെ അവസാന ചൊവ്വാഴ്ചയായ ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം. 

Add Zee News as a Preferred Source

Also Read: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകും.  അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും.

ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ അവർക്ക് ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം...

Also Read: മേട രാശിയിൽ സൂര്യ-ചന്ദ്ര സംഗമം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

മേടം (Aries): ഇവർക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി, ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.  

ഇടവം (Taurus): പൊതുവെ ഇന്ന് ഇവർക്കും വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്.  ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം, പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും, പുരോഗതിയുടെ പുതിയ പാത തെളിയും.  

കർക്കടകം (Cancer): ഇവർക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.  

Also Read: വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയയിൽ 6 അപൂർവ സംഗമം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

തുലാം (Libra): ഇവർക്കും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  

ധനു (Sagittarius): ഇവർക്കിന്ന് ഹനുമത് കൃപയാൽ ഒരു പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും.

മകരം (Capricorn): ഇവർക്കിന്ന് അപ്രതീക്ഷിത ധനനേട്ടം, ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം, നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News