7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് മുമ്പ് ബമ്പർ സമ്മാനം; DA വർധിക്കും, കുടിശ്ശിക ലഭിക്കും

7th Pay Commission DA Hike: ഈ ആഴ്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി. ഹോളിക്ക് മുൻപ്  കേന്ദ്ര സർക്കാർ ഡിഎ, ഡിആർ എന്നിവ വർധിപ്പിക്കും. കോടിക്കണക്കിന് ജീവനക്കാർക്ക് ഇതിലൂടെ നേട്ടമുണ്ടാകും. 

Written by - Ajitha Kumari | Last Updated : Mar 11, 2025, 03:25 PM IST
  • ഹോളിക്ക് മുൻപ് കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി
  • ഡിഎയിലും ഡിആറിലും വർദ്ധനവുണ്ടാകും
  • എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിൽ അംഗീകരിച്ചു
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് മുമ്പ് ബമ്പർ സമ്മാനം; DA വർധിക്കും, കുടിശ്ശിക ലഭിക്കും

7th Pay Commission DA Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഹോളിക്ക് മുൻപ് മോദി സർക്കാർ നൽകും ബമ്പർ സമ്മാനം. ഡിഎ,ഡിആർ ഈ ആഴ്ച വർധിപ്പിക്കും. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ നേട്ടങ്ങൾ ലഭിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭ ഉടൻ അംഗീകാരം നൽകും. 

Add Zee News as a Preferred Source

Also Read: ഈ കേന്ദ്ര ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല, ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ!

ഡിയർനസ് അലവൻസിൽ (DA Hike) മൊത്തത്തിൽ 3 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അങ്ങനെയായാൽ ഡിയർനസ് അലവൻസ് (DA) 53 ൽ നിന്നും 56 ശതമാനം ആയേക്കും. ഇതിലൂടെ കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനമുണ്ടാകും. 

2024 ജൂലൈ മുതൽ 53 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. 2024 ഡിസംബർ വരെ എഐസിപിഐ സൂചിക 143.7 പോയിൻറായിരുന്നു, ഇതിലൂടെ ഡിഎ 55.99% ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 56 ശതമാനം ക്ഷാമബത്ത ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: സൂര്യൻ ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

കഴിഞ്ഞ 6 മാസത്തെ (July-December) ശരാശരി AICPI സൂചികയുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഡിസംബർ വരെയുള്ള AICPI നമ്പറുകളുടെ അടിസ്ഥാനത്തിൽ ക്ഷാമബത്ത 55.99 ശതമാനമാണ്. ഈ സാഹചര്യത്തിൽ ക്ഷാമബത്ത 56 ശതമാനമായി ഉയരും. നിലവിൽ കാബിനറ്റ് അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ ബുധനാഴ്ച അതായത് നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകാരമുണ്ടാകും.

ക്ഷാമബത്തയിൽ 3% വർദ്ധനവുണ്ടായാൽ അത് ജീവനക്കാരുടെ ശമ്പളത്തെ നേരിട്ട് ബാധിക്കും. ഉദാഹരണത്തിന് അടിസ്ഥാന ശമ്പളം 18000 ഉള്ളവർക്ക് ഇപ്പോൾ ലഭിക്കുന്ന ഡിഎ 9540 എന്നത് ഡിഎ വർധിച്ചാൽ 10080 ആകും  അതായത് 540 രൂപ വർധനവുണ്ടാകും. അതുപോലെ 31550 അടിസ്ഥാനമുള്ളവർക്ക് നിലവിലെ ഡിഎ 16721.50 എന്നത് ഇനി 17668 ആകും അതായത് 946.50 രൂപ വർധിക്കും, അതുപോലെ 44900 അടിസ്ഥാനമുള്ളവരുടെ നിലവിലെ ഡിഎ 23797 എന്നത്  25144 ആയി മാറും അതായത് 1347 രൂപയുടെ വർദ്ധനവ്.

Also Read: മാർച്ച് 13 ന് ഈ ജില്ലയിലെ സ്കൂൾ, സർക്കാർ ഓഫീസുകൾക്ക് അവധി, അറിയാം...

പെൻഷൻകാർക്കും DR നിരക്കും ഉയരും. ഇതിലൂടെ പെൻഷൻ തുകയും വർധിക്കും. ഹോളിക്ക് മുമ്പ് സർക്കാരിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  ഡിഎ വർധിപ്പിക്കുന്നതോടെ ജീവനക്കാർക്ക് പണപ്പെരുപ്പം നേരിടുന്നതിൽ ആശ്വാസം, സർക്കാർ ജീവനക്കാരുടെ ശമ്പളം മെച്ചപ്പെടും, പെൻഷൻകാർക്കും ആനുകൂല്യം എന്നിവയുണ്ടാകും. ഇതൊക്കെ ആണെങ്കിലും ഡിഎ വർദ്ധനവ് സർക്കാർ ഖജനാവിൽ ആഘാതം സൃഷ്ടിക്കും.

ക്ഷാമബത്ത വർധിക്കുമ്പോൾ 2025 ജനുവരി 1 മുതലുള്ളത് വർധിക്കും.   പ്രഖ്യാപിക്കുന്നത് മാർച്ചിൽ ആയതു കൊണ്ടുതന്നെ കഴിഞ്ഞ രണ്ട് മാസത്തെ കുടിശ്ശികയും മാർച്ചിലെ ശമ്പളത്തിൽ ഉൾപ്പെടുത്തും. മാർച്ച് 14 ന് രാജ്യത്തുടനീളം ഹോളി ആഘോഷിക്കുകയാണ്. ഇതിനു മുൻപ് തന്നെ കേന്ദ്ര ജീവനക്കാർക്ക് സർക്കാർ ഹോളി സമ്മാനം നൽകും. ഇതോടെ ക്ഷാമബത്ത 53 ശതമാനം എന്നത് 56% ആയി വർദ്ധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News