)
8th Pay Commission Latest Updates: ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 65 ലക്ഷം പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും അവലോകനം ചെയ്യുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ 2025 ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അടിസ്ഥാന ശമ്പളത്തിൽ 1.8 മടങ്ങ് വർദ്ധനവ് ഉണ്ടായേക്കാം എന്നാണ്. പുതിയ ശമ്പള ഘടന 2026 ജനുവരി മുതൽ നടപ്പിലാക്കും എന്നാണ് റിപ്പോർട്ട്.
2025 ജനുവരിയിൽ കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ((8th Pay Commission) രൂപീകരിക്കുന്നതിന് അംഗീകാരം നൽകി. അതിനു ശേഷം രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും കമ്മീഷൻ എന്ന് രൂപപ്പെടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എങ്കിലും കമ്മീഷൻ അംഗങ്ങളുടെ പേരുകളും ടേംസ് ഓഫ് റഫറൻസും (ToR) ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതുകൊണ്ടുതന്നെ ഇത് നടപ്പാക്കൽ വൈകിയേക്കാം എന്നും റിപ്പോർട്ടുണ്ട്.
ഏകദേശം 550 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 65 ലക്ഷം പെൻഷൻകാരുടെയും ശമ്പളം, പെൻഷനുകൾ, അലവൻസുകൾ എന്നിവ എട്ടാം ശമ്പള കമ്മീഷൻ അവലോകനം ചെയ്യും. കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നത് അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്നും ഇത് സർക്കാർ ജീവനക്കാരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സർക്കാർ 1.8 ഇരട്ടി ഫിറ്റ്മെന്റ് ഘടകം ((Fitment Factor) നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണ്. ഇത് സംഭവിച്ചാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഏകദേശം 80% വർദ്ധിക്കും. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് (DoPT) എന്നിവ കമ്മീഷന്റെ ഘടനയും മാർഗ്ഗനിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നുണ്ട്. കമ്മീഷൻ രൂപീകരിച്ചുകഴിഞ്ഞാൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രക്രിയയ്ക്ക് ഏകദേശം രണ്ട് മുതൽ മൂന്ന് വർഷം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ജനുവരിയോടെ പുതിയ ശമ്പള ഘടന നടപ്പിലാക്കുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. മുമ്പത്തെ ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിൽ രൂപീകരിച്ചു അതിന്റെ ശുപാർശകൾ 2016 ജനുവരിയിൽ നടപ്പിലാക്കി. വരും വർഷങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും അലവൻസുകൾക്കും ഒരു പുതിയ അടിസ്ഥാനം നിശ്ചയിക്കാൻ ഈ കമ്മീഷൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.