ആമസോൺ പ്രെെം വീഡിയോസിന്റെ 120 കോടി രൂപയുടെ ഓഫർ വേണ്ടെന്ന് വെച്ച് ബോളിവുഡ് താരം ആമിർ ഖാൻ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിതാരേ സമീൻ പർ എന്ന സിനിമയുടെ ഡിജിറ്റൽ റൈറ്റ്സിനാണ് ആമസോൺ പ്രൈം വീഡിയോസ് 120 കോടി രൂപയുടെ ഓഫർ മുന്നോട്ടുവച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്തുകൊണ്ട് ആമിർ ഖാൻ ഈ ഓഫർ നിരസിച്ചു എന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച.
ഒരു സിനിമയുടെ ഡിജിറ്റൽ റൈറ്റ്സിനായി 120 കോടി വാഗ്ദാനം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും ആമിർ ആ ഓഫർ നിരസിച്ചതിന് പിന്നിൽ മറ്റ് ചില കാര്യങ്ങൾ ഉണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളും ആരാധകരും പറയുന്നത്. അത് എന്തൊക്കെ ആണ് എന്ന് പരിശോധിക്കാം.
സാധാരണ ഗതിയിൽ സിനിമ റിലീസ് ആയി എട്ട് ആഴ്ചകൾക്ക് ശേഷം (ചിലപ്പോൾ അല്ലാതേയും) ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്. സിനിമയുടെ വിജയമോ പരാജയമോ ഒന്നും പലപ്പോഴും ഇതിന് ബാധകമാകാറില്ല. എന്നാൽ അമീർ ലക്ഷ്യമിടുന്നത്കോ അതിലപം അപ്പുറത്തിലുള്ള ചില കാര്യങ്ങളാണെന്നാണ് ട്രേഡ് അനലിസ്റ്റായ കോമൾ നാഥ പറയുന്നത്. . ഈ സമയപരിധിയ്ക്ക് ശേഷവും സിനിമ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയില്ലെങ്കിൽ ജനം തീയേറ്ററുകളിലേക്ക് തന്നെ എത്തുമല്ലോ എന്നതാണ് ആമിറിന്റെ പ്രതീക്ഷ എന്നും കോമൾ നാഥ പറയുന്നുണ്ട്.
ഇങ്ങനെ വന്നാൽ അത് സിനിമ വ്യവസായത്തിന് പുത്തൻ ഉണർവ്വ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ കൂടും എന്നത് മാത്രമല്ല, തീയേറ്ററുകൾ കൂടുതൽ സജീവമാവുകയും ചെയ്യും. ഇത് ആമിർ ഖാന്റെ ഒരു സിനിമയ്ക്ക് മാത്രം ബാധകമാകുന്ന കാര്യമല്ല. മറ്റ് നിർമ്മാതാക്കളും ആമിറിന്റെ പാത പിന്തുടർന്നാൽ മൊത്തം സിനിമ വ്യവസായത്തിനായിരിക്കും അതിന്റെ ഗുണം ലഭിക്കുക എന്നും കോമൽ നാഥ പറയുന്നു. എന്തായാലും ആമിർ ഖാൻ ഇപ്പോൾ എടുക്കുന്നത് ഒരു ചെറിയ റിസ്ക് അല്ല എന്ന് തന്നെയാണ് ഇൻഡസ്ട്രിയിലെ സംസാരം.
ആമസോൺ പ്രൈമിന്റെ 120 കോടി രൂപ എന്നത് ആരേയും ആകർഷിക്കുന്ന ഒരു ഓഫർ തന്നെ ആയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിലെ എതിരാളികളിൽ നിന്ന് കൂടുതൽ പണം ലഭിക്കാൻ വേണ്ടിയാണോ ആമിർ ഇത്തരം ഒരു ഓഫർ നിരസിച്ചത് എന്ന് പോലും ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും തമ്മിലുള്ള മത്സരം അറിയുന്നവർ ഇങ്ങനെ ഒരു സംശയം ഉന്നയിക്കുന്നതിൽ തെറ്റ് പറയാനും പറ്റില്ല. എന്തായാലും ജൂൺ 20 ന് സിനിമ തീയറ്ററുകളിലെത്തും.
ആർഎസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീർ പർ ആമിർ ഖാൻ പ്രൊഡക്ഷൻ നിർമ്മിച്ചതാണ്.
ആമിർ ഖാനും അപർണ പുരോഹിതും ചേർന്ന് നിർമ്മിച്ച സിനിമയിൽ ജനേലിയ ദേശ്മുഖും പ്രധാന വേഷം കൈകര്യം ചെയ്യുന്നുണ്ട്. 2018 ൽ പുറത്തിറക്കിയ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ ഔദ്യോഗിക റീമേക്കാണ് ഈ സിനിമ. അരൂഷ് ദത്ത, സിമ്രൻ മങ്കേഷ്‌ക്കർ, തുടങ്ങിയ ഒത്തിരി പുതുമുഖങ്ങളെ ഉൽപ്പെടുത്തിയൊരു സ്പോർട്സ് കോമഡി സിനിമയാണിത്. ഭിന്നശേഷിക്കാരായ ഒരു കൂട്ടം കുട്ടികളുടെ കഥയാണ് സിതാരെ സമീൻ പർ പറയുന്നത്.
2007 ൽ പുറത്തിറങ്ങിയ താരെ സമീൻ പർ എന്ന ആമിർ ഖാൻ ചിത്രത്തിന്റെ തുടർച്ചയായാണ് ഈ ചിത്രം പരിഗണിക്കപ്പെടുന്നത്. പഠനവൈകല്യമുള്ള ആളാണെന്നു ചുറ്റുമുള്ള ആരും തിരിച്ചറിയാത്തതിനാൽ വിഷമിച്ചൊരു കുട്ടിയാണ് ഇഷാൻ. 8 വയസുക്കാരനായ ഡിസ്ലെക്‌സിയ ബാധിച്ച ഇഷാന്റെയും ബോർഡിംഗ് സ്‌കൂൾ താൽക്കാലിക അധ്യാപകനായെത്തുന്ന രാം ശങ്കർ നികുംഭിന്റെയും (ആമിർഖാൻ) കഥയാണ് താരെ സമീൻ പർ പറയുന്നത്. തന്റെ മറ്റ് കഴിവുകൾ കണ്ടെത്തിയ ശേഷം ഇഷാൻ നേടുന്ന വിജയവും ആയിരുന്നു താരെ സമീൻ പർ എന്ന സിനിമയുടെ ഇതിവൃത്തം. 2022ലെ ലാൽ സിംഗ് ഛദ്ദയ്ക്ക് ശേഷം വലിയൊരു ഇടവേളയെടുത്ത് ആമിർ വീണ്ടും ബിഗ് സ്‌ക്രീനിൽ വരുന്നെന്നൊരു പ്രത്യേകതയുണ്ട് സിതാരെ സമീൻ പർ സിനിമയ്ക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.