യു എസ് കൈക്കൂലി കേസിൽ ട്രംപ് ഭരണകൂടത്തെ സമീപിച്ച് അദാനിയുടെ പ്രതിനിധികൾ. അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളിക്കളയണം എന്ന ആവശ്യവുമായാണ് പ്രതിനിധികൾ ട്രംപ് ഭരണകൂടത്തെ കണ്ടതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനുള്ളിൽ ഒരു പരിഹാരമുണ്ടാകുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ വൈദ്യുതി വിതരണ കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്നും, അവിടെ ഫണ്ട് ശേഖരണ സമയത്ത് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് കേസ്. കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും കുറ്റക്കാരെന്ന് യുഎസ് അധികൃതര്‍ കണ്ടെത്തിയിരുന്നു. 750 മില്യണ്‍ ഡോളറിന്റെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം. അദാനി ഗ്രീന്‍ എനര്‍ജി ബോണ്ട് ഓഫറിംഗിനിടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് എസ്ഇസി അദാനിയ്ക്കും അനന്തരവനും സമന്‍സ് അയച്ചിരുന്നു.
ആരോപണം തുടക്കത്തിലേ തന്നെ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. കൂടാതെ, ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനായി കഴിഞ്ഞ ജനുവരിയിൽ കമ്പനി സ്വതന്ത്ര നിയമസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ്, അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ ക്രമക്കേടുകളോ ചട്ടവിരുദ്ധ നീക്കങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതെന്ന് കമ്പനി വ്യക്തമാക്കി. പൂർണമായും നികുതി വിധേയമായാണ് കമ്പനിയുടെ പ്രവർത്തനമെന്നും അദാനി ഗ്രീൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









