iPhone Production in India: ട്രംപിന്റെ വിരട്ടലിന് പുല്ലുവില! ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആപ്പിള്‍...

iPhone Production in India: ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്നാണ് ആപ്പിൾ വ്യക്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 16, 2025, 12:49 PM IST
  • ഉത്പാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം
  • അമേരിക്കയിലെ ഉത്പാദന ചെലവ് ആണ് പ്രതിസന്ധി
  • ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കുമെന്ന് നേരത്തേ തന്നെ ആപ്പിൾ വ്യക്തമാക്കിയിരുന്നു
iPhone Production in India: ട്രംപിന്റെ വിരട്ടലിന് പുല്ലുവില! ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആപ്പിള്‍...

ഇന്ത്യയോട് വലിയ സൗഹൃദം കാണിക്കുമെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നടപടികളും ഇന്ത്യക്ക് അത്ര ഗുണകരം ആകാറില്ല. കഴിഞ്ഞ ദിവസം, ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണം തുടങ്ങാനുള്ള ആപ്പിള്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ ട്രംപ് രംഗത്ത് വന്നതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. എന്നാല്‍ ട്രംപിന്റെ സമ്മര്‍ദ്ദത്തിന് ആപ്പിള്‍ വഴങ്ങിയില്ല എന്നതാണ് സത്യം.

Add Zee News as a Preferred Source

ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് നിര്‍ത്താനും പകരം അമേരിക്കയില്‍ ഉത്പാദനം നടത്താനും ആയിരുന്നു ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത്. ഐഫോണ്‍ ഉത്പാദനം ഏറ്റവും അധികം നടക്കുന്നത് ചൈനയില്‍ ആണ്. വിറ്റഴിക്കപ്പെടുന്നത് അമേരിക്കയിലും. ഉത്പാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

എന്തായാലും ഐഫോണ്‍ നിര്‍മാണത്തിന് വേണ്ടി ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് ആപ്പിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐഫോണിന്റെ പ്രധാന നിര്‍മാണ കേന്ദ്രം ഇന്ത്യയാക്കി മാറ്റാനാണ് ആപ്പിളിന്റെ തീരുമാനം. 

നിലവില്‍ ഏറ്റവും അധികം ഐഫോണുകള്‍ ഉത്പാദിപ്പിക്കുന്നത് ചൈനയില്‍ നിന്നാണ്. അമേരിക്കയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതേയില്ല. ഐഫോണുകളുടെ വാര്‍ഷിക ഉത്പാദത്തിന്റെ 15 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്.

എന്തുകൊണ്ടാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിന് ചൈനയേയും ഇന്ത്യയേയും ആശ്രയിക്കുന്നത് എന്നതും പ്രധാന ചോദ്യമാണ്. അമേരിക്കയെ അപേക്ഷിച്ച് സേവന, വേതന വ്യവസ്ഥകള്‍ ഈ രാജ്യങ്ങളില്‍ ഏറെ ചെലവ് ചുരുങ്ങിയതാണ് എന്നത് തന്നെയാണ്. കാരണം. ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ആസ്സെംബിള്‍ ചെയ്യുന്നത് തായ്വാന്‍ കോണ്‍ട്രാക്ട് നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ആണ്. തമിഴ്‌നാട്ടില്‍ ആണ് ഇവര്‍ക്ക് ഫാക്ടറിയുള്ളത്. ടാറ്റ ഇലക്ട്രോണിക്‌സിന്റെ പെഗാട്രോണ്‍ കോര്‍പ്‌സും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്. ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മിക്കുകയാണ് ഇപ്പോള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News