ഇന്ത്യൻ വിപണിയിലെ തെരഞ്ഞെടുത്ത കാറുകള്‍ക്ക് ഗംഭീര ഓഫറുകള്‍(Offers) പ്രഖ്യാപിച്ച് ജര്‍മ്മന്‍(German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി(Audi). ഏകദേശം  10 ലക്ഷത്തോളം രൂപയുടെ വിലക്കിഴിവുകളാണ് കമ്പനി വാഗ്‍ദാനം ചെയ്തിരിക്കുന്നത്. ഔഡി ക്യു2, എ4, എ6 തുടങ്ങിയ ആഡംബര(Luxury) കാറുകൾക്കാണ് ആനുകൂല്യങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഓഫറുകള്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് ഔഡി അറിയിച്ചു. ഔഡി Q2 എൻട്രി ലെവൽ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വിത്ത് സൺറൂഫ്(Sunroof) വേരിയന്റിൽ ഏഴ് ലക്ഷം രൂപയുടെ ഓഫറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതായത് 29.49 ലക്ഷം രൂപ മതിയാകും ഇപ്പോൾ വാഹനം സ്വന്തമാക്കാൻ. എസ് യു വിയുടെ(SUV) പ്രീമിയം വേരിയന്റിന് 8.5 ലക്ഷം രൂപയാണ് ഓഫര്‍ വില. ഇതോടെ എക്‌സ്‌ഷോറൂം വില 32.39 ലക്ഷം രൂപയായി കുറഞ്ഞു. 


Also Read:  Audi RS 5 Sportback: ഇന്ത്യയിൽ അവതരിപ്പിച്ചു 


ഔഡി ക്യു2 പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2 എന്നിവക്ക് യഥാക്രമം 8.65 ലക്ഷം, 10.65 ലക്ഷം രൂപയാണ് ഓഫര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഈ രണ്ട് മോഡലുകള്‍ക്കും എക്‌സ്‌ഷോറൂം വില യഥാക്രമം 35.99 ലക്ഷം രൂപ, 34.49 ലക്ഷം രൂപ എന്നിങ്ങനെയാണ്. തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡൽ എന്ന ഖ്യാതിയോടെ പോയ വർഷം ഒക്ടോബർ 16 നാണ് Q2 എസ്‌യുവിയെ ഔഡി ഇന്ത്യയിൽ അവതരിപ്പിച്ചത്. 


ഇന്ത്യയിൽ BMW X1, Mercedes Benz GLA, ഇന്ത്യയിലെ വോൾവോ XC40 എന്നീ മിടുക്കൻമാരുമായി മാറ്റുരയ്ക്കാൻ Q2 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായുള്ള എഞ്ചിൻ 190 ബിഎച്ചപി കരുത്തിൽ 320 എൻഎം Torque ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.


Also Read: Safest Cars: നിങ്ങളുടെ കുടുംബത്തിനായി ബജറ്റിൽ നിൽക്കുന്ന ഏറ്റവും സുരക്ഷിതമായ Car അന്വേഷിക്കുവാണോ? എങ്കിൽ ഇവയാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകൾ 


ഔഡി എ6 സെഡാനും ആകര്‍ഷണീയമായ ഡിസ്‌കൗണ്ടിലാണ് ലഭിക്കുന്നത്. കാറിന്റെ പ്രീമിയം പ്ലസ് എഡിഷനില്‍ 7.59 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ടുള്ളത്. ടെക്‌നോളജി എഡിഷന് 7.12 ലക്ഷം രൂപയും ഓഫറില്‍ ലഭിക്കും. ഈ രണ്ട് എഡിഷന്‍ മോഡലിനും യഥാക്രമം 49.49 ലക്ഷം, 54.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ ക്യു2, എ4 എന്നീ മോഡല്‍ കാറുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്. എ6 സെഡാനിന് രണ്ട് ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. 


ഔഡി A4 സെഡാനും ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യമാണ് ഓഗസ്റ്റ് 31 വരെ കമ്പനി ഒരുക്കിയിട്ടുള്ളത്.. സെഡാന്റെ പ്രീമിയം പ്ലസ് എഡിഷന്‍ മോഡലില്‍ 5.2 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അതായത് ഓഫർ കഴിഞ്ഞ് 37.99 ലക്ഷം രൂപയാണ് A4-ന് മുടക്കേണ്ടി വരികയെന്ന് സാരം. എ4 ഫെയ്സ്ലിഫ്റ്റ് സെഡാന്‍ ഈ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെത്തിയത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2021 ഔഡി എ4 ഫെയ്സ്ലിഫ്റ്റിലുള്ളത്. 190 ബിഎച്ച്പി കരുത്ത്, 320 എന്‍എം ടോര്‍ക്ക് എന്നിവയും ഈ മോഡലിന് ഔഡി കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.