)
പാവങ്ങളുടെ ഐഫോണ്‍ എന്ന് വിളിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ആണ് വണ്‍ പ്ലസ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിപ്രായവും വണ്‍ പ്ലസ് സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വണ്പ്ലൈസ് ഫോണുകള്‍ ലഭ്യമാണ്.
എന്നാല്‍ വണ്‍ പ്ലസിന്റെ പുതിയ മോഡലുകളില്‍ ഒന്നായ വണ്‍പ്ലസ് ആര് 13 ന്റെ വില സംബന്ധിച്ചാണ് ഇപ്പോള്‍ പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചര്‍ച്ച. ആമസോണിലും വണ്‍ പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉള്ളതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് ഫ്ലിപ്കാര്ട്ടില് ഇ ഫോണ്‍ ലഭ്യമാകുന്നത്.
വണ്‍പ്ലസ് 13 ആര് 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള ഫോണിന് ആമസോണിലെ വില 42,997 രൂപയാണ്. എംആര്‍പി 44,997 രൂപ. നാല് ശതമാസം ഡിസ്കൗണ്ട് ആണ് ആമസോണ്‍ ഈ ഫോണിന് നല്‍കുന്നത്. ആസമോണ് പേ ഐസിസിഐ ക്രെഡിറ്റ് കാര്‍ഡ്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആര്‍ബിഎല്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ നോ കോസ്റ്റ് ഇഎംഐ ഓഫറും നല്‍കുന്നുണ്ട്.
ഇതേ കോണ്ഫിഗറേഷന് ഉള്ള അതേ ഫോണിന് ഫ്ലിപ്കാര്ട്ടിലെ വില 38,799 രൂപയാണ്. 13 ശതമാനം ഡിസ്കൗണ്ട് ആണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. ആമസോണിനേക്കാള്‍ 4,198 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാര്‍ട്ട് ഈ ഫോണിന് നല്‍കുന്നത്. ഇതേ ഫോണിന്റെ 16 ജിബി റാം, 512 ജിബി സ്റ്റോറേജ് ഫോണിനും സമാനമായ രീതിയില്‍ ഫ്ലിപ്കാര്ട്ടില് വിലക്കുറവുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഫ്ലിപ്കാര്ട്ടില് മാത്രം കുറഞ്ഞ വിലയ്ക്ക് വണ്‍പ്ലസ് ഫോണ്‍ വില്ക്കാന് പറ്റുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ്. ആമസോണില്‍ ഓഫര്‍ ചെയ്യുന്ന ലൈഫ്ടൈം ഡിസ്പ്ലേ വാറണ്ടിയെ കുറിച്ച് ഫ്ലിപ്കാര്ട്ടില് പരാമര്‍ശിക്കുന്നില്ല എന്ന കാര്യവും ചര്‍ച്ചാ വിഷയം ആണ്.
വണ്‍പ്ലസ് ഫ്ലിപ്കാര്‍ട്ടിന്റെ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാര്‍ അല്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇത്രയും വില കുറച്ച് വില്ക്കാന് കഴിയുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഓഫ്ലൈന് സ്റ്റോറുകള്‍ ആണ് ഫ്ലിപ്കാര്‍ട്ട് വഴി ഇത്തരത്തില്‍ ഫോണ്‍ വില്‍ക്കുന്നത് എന്ന് പറയുന്നവരും ഉണ്ട്.
എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ച് ഈ വില്പന മത്സരം വലിയ ലാഭം തന്നെയാണ് നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.