Bribery Case: ഗൗതം അദാനിക്ക് വൻ തിരിച്ചടി; യു.എസിലെ കൈക്കൂലി കേസില്‍ സമന്‍സ് അയക്കാൻ കോടതിക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാർ

Gautam Adani Case: അദാനിയും അദ്ദേഹത്തിൻറെ അനന്തരവനും കോടിക്കണക്കിന് ഡോളറിന്റ കൈക്കൂലി നൽകിയതായി യുഎസ് എസ്‌ഇസി ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2025, 09:28 AM IST
  • രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഗൗതം അദാനിക്ക് വൻ തിരിച്ചടി
  • യു.എസിലെ കൈക്കൂലി കേസില്‍ സമന്‍സ് അയക്കാൻ കോടതിക്ക് നിര്‍ദ്ദേശം
Bribery Case: ഗൗതം അദാനിക്ക് വൻ തിരിച്ചടി; യു.എസിലെ കൈക്കൂലി കേസില്‍ സമന്‍സ് അയക്കാൻ കോടതിക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാർ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഗൗതം അദാനിക്ക് വൻ തിരിച്ചടി. അദാനിക്കെതിരായ യു.എസിലെ കൈക്കൂലിക്കേസില്‍ സമന്‍സ് നൽകാൻ അഹമ്മദാബാദിലെ സെഷന്‍സ് കോടതിക്ക് കേന്ദ്ര നീതിന്യായ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്. സുപ്രധാന കരാറുകള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലായിരുന്നു യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ സമന്‍സ്. ഇതുമായി ബന്ധപ്പെട്ട സമന്‍സ് കൈമാറാന്‍ നേരത്തെ യുഎസ് അധികൃതര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.

Add Zee News as a Preferred Source

Also Read: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!

ഫെബ്രുവരി 25 ന് ഗൗതം അദാനിക്ക് സമൻസും നോട്ടീസും നിർബന്ധമായും കൈമാറണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയം കോടതിക്ക് കത്തെഴുതിയിരുന്നു. വിദേശ കോടതിയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടുതന്നെ ഇത് ഉടൻ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.  1965 ലെ സര്‍വീസ് കണ്‍വെന്‍ഷന്‍ ഫോര്‍ സര്‍വീസ് അബ്രോഡ് ഓഫ് ജുഡീഷ്യല്‍ ആന്‍ഡ് എക്‌സ്ട്രാ ജുഡീഷ്യല്‍ ഡോക്യുമെന്റ്‌സ് ഇന്‍ സിവില്‍ ആന്‍ഡ് കൊമേഷ്യല്‍ മാറ്ററിലെ ധാരണ പ്രകാരമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് വിദേശരാജ്യങ്ങളില്‍ ഫയല്‍ ചെയ്ത കേസുകളില്‍ നിയമസഹായത്തിനായി മറ്റൊരു രാജ്യത്തെ സമീപിക്കാവുന്നതാണ്. യുഎസ് അധികൃതരുടെ അപേക്ഷ സ്വീകരിച്ച കേന്ദ്രനീതിന്യായ മന്ത്രാലയം സമന്‍സ് അദാനിക്ക് കൈമാറാന്‍ അഹമ്മദാബാദിലെ സെഷന്‍സ് കോടതിയെ നിയോഗിക്കുകയായിരുന്നു.

ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ജീവനക്കാര്‍, അഷുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കമ്പനീസ് എന്നിവര്‍ക്കെതിരെയാണ് 2024 നവംബറില്‍ യുഎസ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. കേസിൽ യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നുമാണ് ആരോപണം. 2020 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിനായി ഏകദേശം 2,029 കോടി രൂപ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥകര്‍ക്ക് കൈക്കൂലി നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ് കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു.

Also Read: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!

റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് അഹമ്മദാബാദ് കോടതി ഉടൻ തന്നെ ഗൗതം അദാനിക്ക് നോട്ടീസ് അയക്കുമെന്നാണ്. അതിനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. കേസിൽ ഗൗതം അദാനിയെ കൂടാതെ സാഗർ അദാനി, വിനീത് ജെയിൻ എന്നിവരുൾപ്പെടെ 7 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

അദാനിയും അദാനി ഗ്രീൻ എനർജിയിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സാഗർ അദാനി ഉൾപ്പെടെയുള്ള മറ്റ് ഏഴ് പ്രതികളും 2020 നും 2024 നുമിടയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ സമ്മതിച്ചതായി ആരോപിക്കപ്പെടുന്നു. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടിയെടുക്കുന്നതിനായാണ് ഇത് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News