Union Budget 2023 : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് ഇന്ന് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്കുകള്ള ബജറ്റ് അവതരണത്തിൽ നിരവധി തവണയാണ് ധനമന്ത്രി നിർമല സീതാരാൻ  അമൃത് കാൽ എന്ന വാക്ക് എടുത്ത് പറഞ്ഞത്. എല്ലാവരുടെയും ഉള്ളിൽ ഒരു ചോദ്യം ഇത് സൃഷ്ടിക്കുകയും ചെയ്തു. അതെ എന്താണ് ഈ അമൃത് കാൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇത് അമൃത് കാലിലെ ആദ്യ ബജറ്റാണ്, കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റ് അടിസ്ഥാനമാക്കി പണി കഴിപ്പിക്കുന്ന ഒരു ബജറ്റാണിത്. കൂടാതെ ഇന്ത്യയുടെ 100-ാം വർഷത്തേക്കുള്ള ബ്ലു പ്രിന്റുകൂടിയാണ് ഈ ബജറ്റ്" നിർമല സീതാരാമഴൻ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.


ALSO READ : Budget 2023 Income Tax Changes: ആദായ നികുതി പരിധിയിൽ ഇളവ്; 7 ലക്ഷം വരെ നികുതിയില്ല


അമൃത് കാൽ എന്ന വാക്ക് ഈ ബജറ്റിൽ അല്ല ആദ്യമായി കേൾക്കുന്നത്


2021ൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അമൃത് കാൽ എന്ന വാക്ക് ഉപയോഗിക്കുന്നത്. അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ ജൈത്രയാത്രയുടെ റോഡ് മാപ്പിനെയാണ് പ്രധാനമന്ത്രി അമൃത് കാൽ എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗ്രാമങ്ങളിലും നഗരങ്ങളും തമ്മിലുള്ള വികസനത്തിന്റെ വിടവ് കുറയ്ക്കുക എന്നിങ്ങനെ ലക്ഷ്യംവെച്ചാണ് മോദി ഈ വാക്ക് മുന്നോട്ട്  വെക്കുന്നത്. കൂടാതെ ജനങ്ങളുടെ ജീവിതത്തിൽ സർക്കാരിന്റെ ഇടപെടലുകൾ കുറച്ചും നവ സാങ്കേതികതയെ സ്വാഗതം ചെയ്യുന്നതുമാണെന്ന് പ്രധാനമന്ത്രി മോദി 75 സ്വാതന്ത്ര്യദിനോഘോഷ വേളയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.