ന്യൂഡൽഹി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മെയ് 1 മുതൽ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ച് 0.6 ശതമാനം ശരാശരി വില വർധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമ്മാണ ചിലവ്, പുതിയ റെഗുലേറ്ററി മാറ്റങ്ങൾ, അസംസ്കൃത വസ്തുക്കളുടെ വില എന്നിവ കണക്കിലെടുത്താണ് വില വർദ്ധന. ഇതുവഴി ചിലവ് ബാലൻസ് ചെയ്യാൻ പറ്റുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. 2023-ൽ ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വില വർധിപ്പിക്കുന്നത്. നേരത്തെ ജനുവരിയിൽ 1.2 ശതമാനം വില വർധിപ്പിച്ചിരുന്നു.


ഈ മാസത്തിന്റെ തുടക്കത്തിൽ ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് ഇന്ത്യയിലെ സെഗ്‌മെന്റുകളിലുടനീളം വാഹനങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമായി. സർക്കാർ ഉത്തരവ് പ്രകാരം, വാഹന നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ മലിനീകരണം നിരീക്ഷിക്കാൻ ഒരു പ്രത്യേക ഉപകരണം സജ്ജീകരിക്കണം, ഇത് അധിക ചെലവുകൾക്ക് കാരണമാകുന്നു. ഇത് ടാറ്റ മോട്ടോഴ്‌സ് പോലുള്ള കാർ നിർമ്മാതാക്കളെ അവരുടെ യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയെന്നാണ് വിശദീകരണം..


2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ, വർഷം മുഴുവനും ഒന്നിലധികം വില വർദ്ധനകൾ ഉണ്ടായിട്ടും, പാസഞ്ചർ കാറുകളുടെ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ഡിമാൻഡ് വർധിച്ചതാണ് വിൽപ്പനയിലെ കുതിപ്പിന് പിന്നിലെ മറ്റൊരു ഘടകം.


ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച്, നെക്‌സോൺ എസ്‌യുവികൾ 2022-ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായിരുന്നു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്ക് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വാഹന വിൽപ്പന ഒറ്റ അക്ക ശതമാനത്തിലേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.


പണപ്പെരുപ്പം, വിലവർദ്ധന, നിയന്ത്രണങ്ങൾ തുടങ്ങിയവ കാർ വിൽപ്പനയിലെ മാന്ദ്യത്തിന് കാരണമായേക്കാം. ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ, പഞ്ച് മോഡലുകൾ പോലുള്ള വലിയ എസ്‌യുവികൾക്കായുള്ള ശക്തമായ ഡിമാൻഡാണ് മുൻ സാമ്പത്തിക വർഷത്തിൽ ഉണ്ടായിരുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.