)
ഡൽഹി: വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പകർപ്പവകാശ ലംഘനം നടത്തി നിയമവിരുദ്ധമായി ഉള്ളടക്കം സ്ട്രീം ചെയ്യുന്ന നിയമവിരുദ്ധ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബോസ് ഐപിടിവി, ഗുരു ഐപിടിവി, തഷാൻ ഐപിടിവി, ബ്രാംപ്ടൺ ഐപിടിവി, വോയ്സ് ഐപിടിവി, ഇന്ത്യൻ ഐപിടിവി, പഞ്ചാബി ഐപിടിവി, എഡ്മണ്ടൺ ഐപിടിവി, ബോസ് എന്റർടൈൻമെന്റ് ഐപിടിവി, അൾട്രാസ്ട്രീംടിവി എന്നീ ബ്രാൻഡുകളിൽ പ്രവർത്തിക്കുന്ന ഈ നിയമവിരുദ്ധ നെറ്റ്വർക്കുകൾ ഗുരുതരമായ പകർപ്പവകാശ ലംഘനത്തിലും ഡാറ്റ സ്വകാര്യതാ ലംഘനത്തിലും ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
സ്റ്റാർ, സീ നെറ്റ്വർക്ക്, കളേഴ്സ്, സോണി, സൺ നെറ്റ്വർക്ക്, ഇടിവി, ആഹ, സോണിലൈവ് തുടങ്ങിയ ചാനലുകളിൽ നിന്നുള്ള പ്രോഗ്രാമുകളും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹുലു തുടങ്ങിയ ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടന്റുകളും അന്താരാഷ്ട്ര സ്പോർട്സ് ലീഗുകളിൽ നിന്നുമുള്ള പ്രീമിയം കണ്ടന്റുകളും നിയമവിരുദ്ധമായി ഇവർ സ്ട്രീം ചെയ്തുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലൈസൻസുകളോ അനുമതികളോ ഇല്ലാതെയാണ് ഇവ സ്ട്രീം ചെയ്തിരുന്നത്.
ആൻഡ്രോയിഡ്/ലിനക്സ് അധിഷ്ഠിത സെറ്റ്-ടോപ്പ് ബോക്സുകൾ അല്ലെങ്കിൽ സ്മാർട്ട് ഉപകരണങ്ങളിലെ ആപ്പുകൾ വഴിയായിരുന്നു ഇവയുടെ സേവനങ്ങൾ. ഈ നിയമവിരുദ്ധ സേവനങ്ങൾ, നിയമാനുസൃത സേവനങ്ങളേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് പ്രീമിയം ഉള്ളടക്കം വാഗ്ദാനം ചെയ്തുവരികയായിരുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയിലൂടെ ആയിരുന്നു ഇവ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.
ഈ പ്ലാറ്റ്ഫോമുകൾ യഥാർത്ഥ കണ്ടന്റ് ഉടമകൾക്കോ പ്ലാറ്റ്ഫോമുകൾക്കോ യാതൊരു ഫീസും നൽകുന്നില്ല എന്ന് സർക്കാർ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. വിനോദ വ്യവസായത്തിന് വൻ നഷ്ടമാണ് ഇത് പ്രതിവർഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഐപിടിവി പൈറസി ആഗോള ദക്ഷിണേഷ്യൻ പ്രക്ഷേപണ വ്യവസായത്തിന് പ്രതിവർഷം $200–$300 മില്യൺ ഡോളറിലധികം നഷ്ടം വരുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. , ഇത് YuppTV പോലുള്ള ലൈസൻസുള്ള പ്ലാറ്റ്ഫോമുകളേയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. സാമ്പത്തിക നാശനഷ്ടങ്ങൾക്ക് പുറമേ, സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നുണ്ട്. പൈറേറ്റഡ് ഐപിടിവി സേവനങ്ങൾ പലപ്പോഴും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പോലെയുള്ള യൂസർ ഡാറ്റ ശേഖരിക്കുന്നു. ഇന്റർനെറ്റ് ഫിഷിംഗ്, നികുതി വെട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, ഭീകരവാദം പോലുള്ള മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ഇവ ബന്ധപ്പെട്ടേക്കാം എന്ന ആശങ്കയും ഉണ്ട്.
2021 ന്റെ തുടക്കത്തിൽ, YuppTV യുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഫരീദാബാദ് സൈബർ ക്രൈം ബ്രാഞ്ച് ഇന്ത്യയിൽ ബോസ് ഐപിടിവി റെയ്ഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യപ്പ് ടിവി, ബോസ് ഐപിടിവിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഒരു സിവിൽ പരാതി ഫയൽ ചെയ്തിരുന്നു. യുഎസ് ഫെഡറൽ പകർപ്പവകാശ നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. ഗോൾഡ്സ്റ്റീൻ ലോ ഗ്രൂപ്പ് (ജിഎൽപി) മുഖേനയാണ് പരാതി നൽകിയം
ജിഎൽപി പറയുന്നത് പ്രകാരം. നിയമവിരുദ്ധമായ ഐപിടിവി പൈറസി സേവനങ്ങൾ ഉപയോഗിക്കുന്ന ഏതൊരു വരിക്കാരനും, പകർപ്പവകാശ ലംഘനത്തിൽ ഉൾപ്പെട്ടേക്കാം. ഇത് യുഎസ് ഫെഡറൽ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ യുഎസ് നിയമപ്രകാരം നാടുകടത്തലിന് വിധേയമാക്കുകയും ചെയ്യാം.
അടുത്തിടെ, സമാനമായ മറ്റൊരു കേസ് ഗുജറാത്തിലെ ഗാന്ധിനഗർ സൈബർ ക്രൈം യൂണിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബിലെ ജലന്ധറിൽ നിന്ന് പ്രവർത്തിക്കുന്ന ബോസ് ഐപിടിവിയുടെ സൂത്രധാരനെന്ന് സംശയിക്കുന്ന മുഹമ്മദ് മുർതുസ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പത് ലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്ന പൈറസി ശൃംഖല ഏകദേശം 700 കോടി രൂപ (84 മില്യൺ ഡോളർ) വാർഷിക വരുമാനം ഉണ്ടാക്കിയിരുന്നതായാണ് പറയപ്പെടുന്നത്.
നിയമവിരുദ്ധ സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും അറസ്റ്റിനും മറ്റ് ശിക്ഷകൾക്കും സാധ്യത ഒഴിവാക്കാൻ യപ്പ് ടിവി (YuppTV) പോലുള്ള നിയമപരവും ലൈസൻസുള്ളതുമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ കണ്ടന്റുകൾ നിയമപരമായി കാണുന്നതിന് www.yupptv.com സന്ദർശിക്കുക .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.