ഇന്ത്യൻ ബാങ്കിന്റെയും ഐഡിബിഐ ബാങ്കിന്റെയും രണ്ട് സ്ഥിര നിക്ഷേപ പദ്ധതികൾ അടുത്ത 10 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ പോകുകയാണ്. ഒക്ടോബർ 31-ന് ശേഷം, ഈ രണ്ട് ബാങ്കുകളുടെയും സ്പെഷ്യൽ എഫ്ഡികളിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Ind Super 400 Days, Ind Super 300 Days എന്ന പേരിലുള്ളതാണ് ഇന്ത്യൻ ബാങ്ക്  FD-കൾ ഐഡിബിഐ ബാങ്കിന്റെ സ്പെഷ്യൽ എഫ്ഡി അമൃത് മഹോത്സവ് 375 , 444 ദിവസത്തേ കാലാവധികളിൽ ഉള്ളതാണ്. രണ്ടും 2023 ഒക്ടോബർ 31-ന് അവസാനിക്കും. ഈ രണ്ട് ബാങ്കുകളുടെയും സ്പെഷ്യൽ എഫ്ഡികളിൽ 8 ശതമാനം വരെ പലിശ ലഭിക്കും എന്നതാണ് പ്രത്യേകത.  


നിക്ഷേപിച്ചാൽ


Ind Super 400 Days: ഈ പ്രത്യേക FD 400 ദിവസത്തേക്കാണ്. 10,000 രൂപ മുതൽ 2 കോടി രൂപയിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾ ഈ എഫ്ഡിയിൽ നടത്താം. ബാങ്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശ നൽകുന്നു.


IND SUPREME 300 DAYS: ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പ്രത്യേക റീട്ടെയിൽ FD “IND SUPREME 300 DAYS” ജൂലൈ 1-ന് ആരംഭിച്ചു. ഈ FD 300 ദിവസം വരെയാണ്.


ഈ എഫ്ഡിയിൽ 5000 രൂപ മുതൽ 2 കോടി രൂപയിൽ താഴെ വരെ നിക്ഷേപം നടത്താം. ഈ എഫ്ഡി സാധാരണക്കാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും റിട്ടേൺ നൽകുന്നു.


ഐഡിബിഐ ബാങ്കിന്റെ അമൃത് മഹോത്സവ് എഫ്‌ഡി എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക എഫ്‌ഡി തുടക്കത്തിൽ 375 ദിവസമായിരുന്നു, പിന്നീട് അത് 444 ദിവസമായി നീട്ടുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ, ബാങ്ക് എഫ്ഡിയുടെ സമയപരിധി സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 31 വരെ നീട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.