എമ്പുരാന് ചരിത്ര നേട്ടങ്ങള്‍ കൊയ്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. റിലിസീ ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ട് അധിക നാള്‍ ആയില്ല. അതിനിടെ മറ്റൊരു റെക്കോര്‍ഡ് കൂടി സിനിമ സ്വന്തമാക്കിക്കഴിഞ്ഞു എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി രൂപ കടന്നു എന്നാണ് പൃഥ്വിരാജും മോഹന്‍ലാലും അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി കടക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തീയേറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന ദിവസം തന്നെയാണ് ചിത്രം ഇത്തരം ഇരു റെക്കോര്‍ഡ് ഇട്ടത് എന്ന പ്രത്യേകതയും ഉണ്ട്. ഗോലുകം മൂവീസ് ആണ് സിനിമയുടെ ഒരു നിര്‍മാണ പങ്കാളി. ഗോകുലം ഗോപാലന്റെ ചെന്നൈയിലേയും കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്നത്.
ആന്റണി പെരുമ്പാവൂര്‍, സുബാസ്‌കകരന്‍, ഗോകുലം ഗോപാലന്‍ എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍. അവസാന നിമിഷം സുബാസ്‌കരന്റെ ലൈക്ക പ്രൊഡക്ഷന്‍സ് പിന്‍മാറാനിരുന്നപ്പോള്‍ ആണ് ഗോകുലം ഗോപാലന്‍ രംഗപ്രവേശനം ചെയ്തത്. സിനിമ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
മലയാള സിനിമയെ സംബന്ധിച്ച് വലിയ ഒരു റെക്കോര്‍ഡ് തന്നെയാണ് ഇപ്പോള്‍ എമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു മലയാള സിനിമയ്ക്ക് തീയേറ്റര്‍ ഷെയര്‍ 100 കോടി നേടാന്‍ കഴിഞ്ഞ ഏതെങ്കിലും സിനിമയുണ്ടോ എന്നൊരു വെല്ലുവിളി അടുത്തിടെ ഉയര്‍ത്തിയത് നിര്‍മാതാവായ സുരേഷ് കുമാര്‍ ആയിരുന്നു. മലയാളത്തിലെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകരേയും നിര്‍മാതാക്കളേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു അന്ന് സുരേഷ് കുമാര്‍ രംഗത്ത് വന്നത്. എന്തായാലും സുരേഷ് കുമാറിന്റെ വെല്ലുവിളിയ്ക്ക് ഇപ്പോള്‍ ഒരു ഉത്തരമായിരിക്കുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
മലയാള സിനിമയ്ക്ക് 100 കോടി കലക്ഷന്‍ എന്നത് അടുത്തിടെ വരെ ഒരു സ്വപ്‌നം ആയിരുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ആയിരുന്നു ഇതിനെ മറികടന്ന് ആദ്യമായി 100 കോടി ആഗോള ഗ്രോസ് കളക്ഷന്‍ നേിയത്. പിന്നീട് മോഹന്‍ലാലിന്റെ തന്നെ ലൂസിഫര്‍ 150 കോടി ആഗളോ കളക്ഷന്‍ നേടി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ലൂസിഫിനെ വെട്ടിച്ച് മുന്നേറി. എന്നാല്‍ അതിനേയും മറികടന്ന് 200 കോടിയുടെ ആഗോള ഗ്രോസ് കളക്ഷന്‍ നേടി മഞ്ഞുമ്മല്‍ ബോയ്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോര്‍ഡിനും ഇനി എമ്പുരാന് മുന്നില്‍ അധികം ആയുസ്സുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









