)
നോയിഡ: കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ പരാതി നൽകി എസ്സൈൽ ഗ്രൂപ്പിന്റെ കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ കമ്പനി. 2019 ഏപ്രിലിൽ ഏർപ്പെട്ട കരാറുമായി ബന്ധപ്പെട്ട പണം നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ (NCLT) സമീപിച്ചത്.
കരാർ പ്രകാരം ലഭിക്കേണ്ട തുക ലഭ്യമായില്ലെന്ന് കോട്ടക് അസെറ്റ് മാനേജ്മെൻ് കമ്പനിക്കെതിരെ എസ്സൈൽ ഗ്രൂപ്പിന്റെ കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 2019 ഏപ്രിൽ ആറിന് ഏർപ്പെട്ട കരാർ പ്രകാരം 12.99 കോടി രൂപ കോട്ടക് എഎംസി, എസ്സെൽ ഗ്രൂപ്പ് കമ്പനിക്ക് നൽകണമായിരുന്നു.
ഇതിനായി സീ എൻറർടെയ്ൻമെന് എന്റർപ്രൈസസ് ലിമിറ്റഡിൻെ 20 കോടിയുടെ നോൺ കൺവേർട്ടിബിൾ ഡിബഞ്ച്വർ കോട്ടക് എഎംസി വാങ്ങിയിരുന്നു. എന്നാൽ ഈ പണം തിരിച്ചു നൽകുന്നതിൽ കോട്ടക് എഎംസി വീഴ്ച വരുത്തിയെന്ന് എസ്സെൽ ഗ്രൂപ്പ് എൻടിഎൽടിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.
2025 ഫെബ്രുവരി 19ന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടക് എഎംസിക്ക് എസ്സൈൽ ഗ്രൂപ്പ് കമ്പനി ഡിമാൻഡ് നോട്ടീസ് അയച്ചിരുന്നു. പണം ലഭ്യമാകാതെ വന്നതോടെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോട്ടക് എഎംസി പണം നൽകിയില്ല. പണം ആവശ്യപ്പെട്ട് എസ്സൈൽ ഗ്രൂപ്പ് കമ്പനി കോട്ടക് എഎംസിക്ക് 2022 ജൂലൈ ആറിനാണ് ആദ്യ കത്ത് നൽകിയത്.
2022 ജൂലൈ 28ന് കോട്ടക് എഎംസി നൽകിയ മറുപടിയിൽ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പരിശോധന കഴിഞ്ഞില്ലെന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ, 2023 മാർച്ച് 28ലെ റിപ്പോർട്ട് പ്രകാരം സെബിയുടെ പരിശോധന പൂർത്തിയായെന്ന് വ്യക്തമായി. വിഷയത്തിൽ എൻസിഎൽടി ജൂലൈ പത്തിന് വാദം കേൾക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.