)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,510 രൂപയായി സ്വർണവില കുറഞ്ഞു.
പവന് ഇതോടെ 1,24,080 എന്ന നിലയിലേക്കും സ്വർണവില താഴ്ന്നു. 5240 രൂപയാണ് ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്. ഇതോടെ വില 1, 25,120 രൂപയായിരുന്നു. ഇതോടെ ഇന്ന് രണ്ട് തവണയായി സ്വർണത്തിന് 6280 രൂപയാണ് കുറഞ്ഞത്.
2025 ഡിസംബർ 23ന് ആണ് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. കേരളത്തിലെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ്. സ്വർണവില റെക്കോർഡ് നിരക്കായ 1,30,000 കടന്നിരുന്നു.
ഇതിന് ശേഷമാണ് വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാൻ യുഎസ് സംഘർഷം സ്വർണവിലയിൽ പ്രതിഫലിച്ചിരുന്നു. ഓഹരിവിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും മാറ്റങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.