കൊച്ചി : രാജ്യത്ത് സ്വർണം വില (Gold Price) വീണ്ടും ഉയരുന്നു. ജനുവരി 2022ന്റെ അവസാനത്തോടെ സ്വർണം വില ഇടവ് രേഖപ്പെടുത്തിയെങ്കിൽ ഫെബ്രുവരി മാസത്തിന്റെ തുടക്കം വില വർധനവോടെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഫെബ്രുവരി മൂന്നിന് പവന് 160 രൂപയാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുമാണ് വില വർധന. സ്വർണം ഗ്രാമിന് 4510 രൂപയും പവന് 36,080 രൂപയുമാണ് ഇന്ന് ഫെബ്രുവരി നാലിന് രേഖപ്പെടുത്തിയിരിക്കുന്നത്.


ALSO READ : Gold Rate Today: മൂന്നുദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധനവ്‌, ഇന്നത്തെ നിരക്കുകൾ അറിയാം


ജനുവരിയിൽ 36720 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായി കണക്കിലെടുത്തിരിക്കുന്നത്. ഫെബ്രുവരി അതിനെ മറികടക്കുമെന്നാണ് വിലയിരത്തലുകൾ.


ജനുവരിയിൽ പത്താം തിയതി വരെ സ്വർണ വില ഇടിഞ്ഞ് പവന് 35,600 രൂപ വരെ എത്തിയിരുന്നു. ശേഷം അത് 36,720 വരെ ഉയരുകയായിരുന്നു. ഏകദേശം ജനുവരി അവസാനത്തോടെ സ്വർണ്ണത്തിന്റെ വില വീണ്ടും 35,000ത്തിലേക്കെത്തുകയും ചെയ്തു.


ALSO READ : Gold Rate Today | സ്വർണവില കുതിക്കുന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ


കേരളത്തിന് പുറത്ത് വിവിധ നഗരങ്ങളിലെ സ്വർണ വില പവന് ഇങ്ങനെയാണ്


ഡൽഹി- 36,080 രൂപ
ബെംഗളൂരു - 36,080 രൂപ
കൊൽക്കത്ത - 36,080 രൂപ
ചെന്നൈ - 36,288 രൂപ
മുംബൈ- 36,400 രൂപ
ഹൈദരാബാദ് - 36,080 രൂപ


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.