പ്ലസ്ടു പരീക്ഷക്ക് ശേഷം വിദ്യാർത്ഥികളുടെ മനസ്സിൽ ഏത് കോഴ്‌സ് ചെയ്യണം എന്നത് എപ്പോഴുമുള്ള ആശയക്കുഴപ്പമാണ്. വളരെ  നന്നായി സമ്പാദിക്കാനും. മികച്ച കരിയറിനും പറ്റിയ ജോലികൾ ഇതിനായി തിരഞ്ഞെടുക്കണം. അത്തരത്തിൽ ചില കോഴ്സുകളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഗംഭീര ശമ്പളവും കരിയറുമാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


1- മെഷീൻ ലേണിംഗ് 


കംപ്യൂട്ടറുകളിലും സ്‌മാർട്ട്‌ഫോണുകളിലും ഇൻസ്റ്റോൾ ചെയ്യാനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുക എന്നതാണ് ഒരു മെഷീൻ ലേണിംഗ് വിദഗ്ധന്റെ ജോലി. അതായത് മനുഷ്യർ നൽകുന്ന ജോലികൾ മനസ്സിലാക്കിയാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. ജോലി എളുപ്പമാക്കാനാണ് ഇത്തരം സോഫ്റ്റ്വെയറുകൾ. പ്ലസ്ടുവിന് ശേഷം രാജ്യത്തെ പല സ്ഥാപനങ്ങളും ഇത്തരം കോഴ്‌സുകൾ നടത്തുന്നുണ്ട്. ഈ കോഴ്സ് ചെയ്യുന്നതിലൂടെ യുവാക്കൾക്ക്  50000 മുതൽ 100000 രൂപ വരെ തുടക്ക ശമ്പളത്തിൽ ജോലി ലഭിക്കും.


2- ഡാറ്റ അനലിസ്റ്റ്


ഡാറ്റ അനാലിസിസിൽ നിങ്ങൾക്ക് ഒരു മികച്ച കരിയർ ഉണ്ടാക്കാം. ഡാറ്റ എന്നാൽ ടെക്സ്റ്റ്, വീഡിയോ, ഇമേജ്, ഗ്രാഫിക് എന്നിവയുൾപ്പെടെയുള്ള ഏത് രൂപങ്ങളിൽ ആകാം. ഒരു ഡാറ്റാ അനലിസ്റ്റിന്റെ ജോലി ഏത് കമ്പനിയുടെയും വിവരങ്ങൾ സംഭരിച്ച് ഏത് രൂപത്തിലും സൂക്ഷിക്കുക എന്നതാണ്.  ഡാറ്റാ അനലിസ്റ്റുകൾക്ക് ഇന്ത്യയിൽ തുടക്കത്തിൽ ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ശമ്പളമുണ്ട്.


3- സോഫ്റ്റ്‌വെയർ എഞ്ചിനീയർ



കമ്പ്യൂട്ടറുകൾക്കും സ്മാർട്ട്ഫോണുകൾക്കും മൊബൈലുകൾക്കും സോഫ്റ്റ്‌വെയർ തയ്യാറാക്കുക എന്നതാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിൻറെ പ്രധാന ജോലി. കൂടാതെ അദ്ദേഹം പ്രോഗ്രാമിംഗും ചെയ്യുന്നു. പ്രോഗ്രാമിംഗിന് കോഡിംഗ് വളരെ പ്രധാനമാണ്. നിങ്ങൾ 12-ാം ക്ലാസിൽ സയൻസ് പാസാണെങ്കിൽ ഈ കോഴ്സ് ചെയ്യാം. ഈ കോഴ്‌സ് നടത്തുന്ന എൻഐടികളും ഐഐടികളും ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. കോഴ്‌സ് കഴിഞ്ഞാൽ പ്രതിമാസം ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പ്രാരംഭ ശമ്പളം ലഭിക്കും.



4- ഫുൾ സ്റ്റാക്ക് ഡെവലപ്പർ


ഏതെങ്കിലും വെബ്‌സൈറ്റ് വികസിപ്പിച്ചെടുക്കുമ്പോൾ, ആ വെബ്‌സൈറ്റിന്റെ ഫ്രണ്ട്‌എൻഡിലും ബാക്കെൻഡിലും ഡാറ്റാബേസിലും പ്രവർത്തിക്കുന്ന വ്യക്തിയെ ഫുൾ സ്റ്റാക്ക് ഡെവലപ്പർ എന്ന് വിളിക്കുന്നു. നിങ്ങൾ 12th സയൻസ് പഠിച്ചിട്ടുണ്ടെങ്കിൽ ഈ കോഴ്സ് ചെയ്യാം. ഈ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ പ്രാരംഭ ശമ്പളം 5 ലക്ഷം രൂപ വരെയാകാം. അതേസമയം, അനുഭവപരിചയത്താൽ നിങ്ങൾക്ക് കോടിക്കണക്കിന് രൂപ സമ്പാദിക്കാം.


5- ക്ലൗഡ് എഞ്ചിനീയർ


നിങ്ങൾക്ക് ക്ലൗഡ് എഞ്ചിനീയറായി ഒരു നല്ല കരിയർ ഉണ്ടാക്കാം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നത് ഇന്റർനെറ്റ് വഴിയുള്ള സേവനങ്ങളും ഡെലിവറിയുമാണ്. അതിൽ സെർവറുകൾ, സംഭരണം, ഡാറ്റാബേസുകൾ, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ, അനലിറ്റിക്‌സ് എന്നിവ ഉൾപ്പെടുന്നു. ക്ലൗഡ് സെർവറുകളിൽ സംരക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, ക്ലൗഡ് സേവനം വളരെ ചെലവേറിയതാണ്. ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട്. നിങ്ങൾക്ക് പ്ളസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിഎസ്‌സിയിൽ നിന്ന് ബിരുദം നേടിയതിന് ശേഷമോ ഇത് ചെയ്യാം. പഠനശേഷം ക്ലൗഡ് എൻജിനീയറിങ് പഠിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് ശമ്പളമായി നൽകുന്നത്



6- സൈബർ സെക്യൂരിറ്റി അനലിസ്റ്റ്


മാറുന്ന കാലത്തിനനുസരിച്ച് ഓൺലൈൻ യുഗവും വർദ്ധിച്ചു. പലപ്പോഴും ഹാക്കർമാർ മാർക്ക് ഇതൊരു അവസരമാണ്. ഇത് പലവിധത്തിലുമുള്ള തട്ടിപ്പുകൾക്കും ഭീക്ഷണികൾക്കും കാരണമാകും. ഈ ഡാറ്റ സുരക്ഷിതമാക്കാൻ മിക്കവാറും എല്ലാ കമ്പനികളും സെക്യൂരിറ്റി അനലിസ്റ്റുകളെ നിയമിക്കുന്നു. ഈ കോഴ്സ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കോടികൾ സമ്പാദിക്കാം


7. - ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ


ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരുടെ ആവശ്യവും അതിവേഗം വർദ്ധിക്കുകയാണ്. നിക്ഷേപത്തിലൂടെ മികച്ച റിട്ടേൺ പ്ലാനിനെ കുറിച്ചും മറ്റും ആളുകൾക്ക് അവർ വിവരങ്ങൾ നൽകുന്നു. പല കമ്പനികളിലും ബാങ്കുകളിലും ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരെ നിയമിക്കുന്നു. നിക്ഷേപത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല ധാരണയുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാം. ഇൻവെസ്റ്റ്‌മെന്റ് ബാങ്കർക്ക് കോടിക്കണക്കിന് രൂപയാണ് ശമ്പളം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.