)
രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്നുണ്ട്. പെൻഷൻ വാങ്ങുന്നവർ വളരെ പ്രധാനമായി ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ചിലപ്പോൾ പെൻഷൻ മുടങ്ങാൻ വരെ ഇത് കാരണമാകും. അത് എന്താണെന്ന് നോക്കാം.
ലൈഫ് സർട്ടിഫിക്കറ്റ്
പെൻഷൻകാർ എല്ലാ വർഷവും സമർപ്പിക്കേണ്ട ഒന്നാണ് ലൈഫ് സർട്ടിഫിക്കറ്റ്. പെൻഷൻ വാങ്ങിക്കുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനാണിത്. മരിച്ച് പോയവർക്ക് വരെ പെൻഷൻ കിട്ടുന്നുവെന്ന വാർത്തകൾ നമ്മൾ കാണാറുള്ളതാണ്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു തട്ടിപ്പ് തടയുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.
എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്?
പെൻഷൻ വിതരണത്തിൽ സുതാര്യത നിലനിർത്താൻ സർക്കാർ ആരംഭിച്ച ഒരു പ്രക്രിയയാണിത്. പെൻഷൻ ഫണ്ടുകൾ യഥാർത്ഥ ഗുണഭോക്താക്കളുടെ കൈകളിലാണ് എത്തുന്നതെന്നും വ്യാജ അവകാശവാദികൾ സംവിധാനത്തെ ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് സർക്കാർ ഇതിലൂടെ. എല്ലാ പബ്ലിക് സെക്ടർ ബാങ്കുകളിലും, ഇപിഎഫ്ഒ പെൻഷൻകാരും എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. പെൻഷൻ മുടക്കം കൂടാതതെ ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണ് ഈ സർട്ടിഫിക്കറ്റ്.
മരിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്കോ വ്യാജ അക്കൗണ്ടിലേക്കോ തുക കൈമാറ്റം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പെൻഷൻ വാങ്ങിക്കുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ അക്കൗണ്ട് സജീവമാണെന്നും ഉറപ്പാക്കാൻ ഈ സർട്ടിഫിക്കറ്റ് വർഷം തോറും സർക്കാരിന് സമർപ്പിക്കണം.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് എപ്പോൾ?
നവംബർ 30-നകം എല്ലാ പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇതിൽ വീഴ്ച സംഭവിച്ചാൽ അവർക്ക് ഡിസംബർ മുതൽ പെൻഷൻ സ്വയമേവ നിലയ്ക്കും.
സമർപ്പിക്കേണ്ടതെങ്ങനെ?
നേരത്തെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സന്ദർശിക്കുക എന്നതായിരുന്നു ഈ പ്രക്രിയയുടെ രീതി. എന്നാൽ പ്രായമായവർ ഒരുപാട് നേരം നീണ്ട ക്യൂവിൽ കാത്തിരിക്കേണ്ട വരുന്ന സാഹചര്യം വന്നതോടെ പ്രക്രിയ ഡിജിറ്റലാക്കുകയും ചെയ്തു.
ജീവൻ പ്രമാൻ പോർട്ടൽ അല്ലെങ്കിൽ ജീവൻ പ്രമാൻ ആപ്പ് വഴി പെൻഷൻകാർക്ക് വീട്ടിൽ ഇരുന്ന് തന്നെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനാകും. ആധാർ നമ്പർ, മൊബൈൽ നമ്പർ, ബയോമെട്രിക് ഉപകരണം എന്നിവ മാത്രമാണ് ഇതിന് വേണ്ടത്. അടുത്തുള്ള ബാങ്ക് ബ്രാഞ്ച്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ പൊതു സേവന കേന്ദ്രം സന്ദർശിച്ച് സർട്ടിഫിക്കറ്റ് ഓഫ്ലൈനായും സമർപ്പിക്കാനുള്ള അവസരമുണ്ട്.
ആപ്പ് വഴിയാണ് സമർപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരു ഡിജിറ്റൽ രസീത് നമ്പർ ലഭിക്കും. ഭാവിയിലെ റഫറൻസിനായി ഇത് സൂക്ഷിച്ച് വയ്ക്കണം. സ്മാർട്ട്ഫോണുകൾ ഇല്ലാത്തവരാണെങ്കിൽ അടുത്തുള്ള സിഎസ്സി കേന്ദ്രം സന്ദർശിച്ചും ഇത് ചെയ്യാം. മുതിർന്ന പൗരന്മാരുടെ സൗകര്യാർത്ഥം പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കാൻ സർക്കാർ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 30-നകം ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ ഡിസംബറിലെ പെൻഷൻ നിലയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.