Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്നലെ പവന് വൻ കുതിപ്പാണ് ഉണ്ടായത് അതിന് പിന്നാലെ ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്.
മാർച്ച് 20 ന് സർവ്വകാല റെക്കോർഡ് വിലയായ 66,480 തൊട്ട സ്വർണവില അതിനുശേഷം കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും കുതിപ്പ് തുടരുകയായിരുന്നു.
ഇന്ന് പവന് 160 രൂപ കൂടി. ഇതോടെ ഒരു പവന് ഇന്ന് റെക്കോർഡ് വിലയായ 66,880 ആയിട്ടുണ്ട്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 8360 ആണ്. ഇന്നലെയും ഇന്നും മാത്രമായി 1000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാനവും ഏപ്രിലോടെ വിവാഹ സീസണും കൂടുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു.
Also Read: മാർച്ചിലെ അവസാന ശനി ഇവർക്ക് നൽകും രാജകീയ ജീവിതം
മാർച്ച് മാസത്തിലെ സ്വർണ വില അറിയാം...
മാർച്ച് 1 മുതൽ 3 വരെ സ്വർണവില 63520 ആയിരുന്നു. മാർച്ച് 4 ന് വില 64080 ഉം മാർച്ച് 5 ന് 64520 രൂപയും, മാർച്ച് 6 ന് 64160 ഉം, മാർച്ച് 7 ന് 63920 ഉം മാർച്ച് 8, 9 ന് 64320 ഉം മാർച്ച് 10 ന് 64400, മാർച്ച് 11 ന് 64160, മാർച്ച് 12 ന് 64520, മാർച്ച് 13 ന് 64960, മാർച്ച് 14 ന് 65840, മാർച്ച് 15, 16 ന് 65760, മാർച്ച് 17 ന് 65680, മാർച്ച് 18 ന് 66000, മാർക് 19 66320, മാർച്ച് 20 ന് 66,480, മാർച്ച് 21 ന് 66160, മാർച്ച് 22, 23 ന് 65840 ഉം, മാർച്ച് 24 ന് 65720, മാർച്ച് 25 ന് 65,480 ഉം, മാർച്ച് 26 ന് 65,560 ഉം, മാർച്ച് 26 ന് 65560 ഉം, മാർച്ച് 27 ന് 65,880 ഉം മാർച്ച് 28 ന് 66,720 ഉം, മാർച്ച് 29 ന് 66,880 രൂപയുമാണ് വില .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









