KFC Toothpaste: ഫ്രൈഡ് ചിക്കൻ ടൂത്ത്‌പേസ്റ്റ്! വമ്പൻ പരീക്ഷണവുമായി കെ‌എഫ്‌സി

KFC Toothpaste: ലിമിറ്റഡ് എഡിഷനിൽ പുറത്തിറക്കിയ ടൂത്ത് പേസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വിറ്റുതീർന്നത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 07:02 PM IST
  • ഹൈസ്മൈൽ എന്ന ഓസ്ട്രേലിയൻ ഓറൽ കെയർ ബ്രാൻഡുമായി ചേർന്നാണ് പേസ്റ്റ് പുറത്തിറക്കിയത്.
  • ഹൈസ്മൈലിന്റെ വെബ്സൈറ്റിൽ ഏകദേശം 1,100 രൂപ) ടൂത്ത് പേസ്റ്റ് വിൽപനയ്ക്കുണ്ടായിരുന്നത്
KFC Toothpaste: ഫ്രൈഡ് ചിക്കൻ ടൂത്ത്‌പേസ്റ്റ്! വമ്പൻ പരീക്ഷണവുമായി കെ‌എഫ്‌സി

പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകളുണ്ട്. പല രുചികളിലുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫ്രൈഡ് ചിക്കൻറെ രുചിയിലുള്ള ടൂത്ത് പേസ്റ്റ്! ഒരു വമ്പൻ പരീക്ഷണവുമായി കെ‌എഫ്‌സി എത്തിയിരിക്കുകയാണ്. എന്നാൽ ഈ സാഹസത്തിന് ഫലം കണ്ടു. അതായത്, ലിമിറ്റഡ് എഡിഷനിൽ പുറത്തിറക്കിയ ടൂത്ത് പേസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വിറ്റുതീർന്നത്. ഹൈസ്മൈൽ (Hismile) എന്ന ഓസ്ട്രേലിയൻ ഓറൽ കെയർ ബ്രാൻഡുമായി ചേർന്നാണ് പേസ്റ്റ് പുറത്തിറക്കിയത്.

Add Zee News as a Preferred Source

ഹൈസ്മൈലിന്റെ വെബ്സൈറ്റിൽ 13 യുഎസ് ഡോളറിനായിരുന്നു (ഏകദേശം 1,100 രൂപ) ടൂത്ത് പേസ്റ്റ് വിൽപനയ്ക്കുണ്ടായിരുന്നത്. കെഎഫ്‌സിയുടെ പതിനൊന്നു സുഗന്ധവ്യഞ്ജന ചേരുവകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ചതാണ് പേസ്റ്റ്. ഫ്ലൂറൈഡ് മുക്തവുമാണ്. ഇതോടൊപ്പം, 59 ഡോളറിന് (5,000 രൂപ) കെഎഫ്‌സി ഇലക്ട്രിക് ബ്രഷും വിൽപനയ്ക്കുണ്ടായിരുന്നു. ചൂടുള്ള, യഥാർഥ കെ‌എഫ്‌സി ചിക്കൻ കഴിക്കുന്നതുപോലെ രുചി പകരാനും വായിൽ വൃത്തിയും പുതുമയുള്ളതുമായ അനുഭവം നൽകാനും പേസ്റ്റിനു കഴിയുമെന്ന് കെഎഫ്‍സി അവകാശപ്പെട്ടിരുന്നു.

ചിക്കൻ-ഫ്രൈ ടൂത്ത് പേസ്റ്റ് ഇനിയും വിപണിയിലിറക്കുമോ, ഇന്ത്യയിലും ലഭ്യമാക്കുമോ എന്നീ കാര്യങ്ങളിൽ കമ്പനി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. കെഎഫ്‌സിയുടെ പ്രശസ്തമായ എന്നാൽ രഹസ്യമായ രുചികൂട്ടാണ് ടൂത്ത് പേസ്റ്റിന്റെ രുചിയായി ചേർത്തിരിക്കുന്നത്. 11 ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയാണ് ഇതെന്ന് കെഎഫ്‌സി അവകാശപ്പെടുന്നു.

കെഎഫ്‌സിയുടെ ഒറിജിനൽ ചിക്കൻ റെസിപ്പിയുടെ രുചിയിലുള്ള ടൂത്ത്പേസ്റ്റ് രുചി പകരുക മാത്രമല്ല, പല്ലുകൾക്ക്, വായയ്ക്ക് പുതുമയും വൃത്തിയും നല്കുന്നുന്നെന്ന് കെഎഫ്‌സി അവകാശപ്പെടുന്നു. ഇത് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ പുതിയ സ്റ്റോക്ക് എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും കാരണം നിലവിൽ പുറത്തിറക്കിയ സ്റ്റോക്കുകളെല്ലാം നിമിഷങ്ങൾക്കുള്ളിലാണ് വിറ്റുതീർന്നത്. എന്നാൽ ഇന്ത്യക്കാർക്ക് ഈ ടൂത്ത്‌പേസ്റ്റ് ലഭിക്കാൻ ഇനിയും കാത്തിരിക്കണം. കാരണം, കെഎഫ്‌സി ടൂത്ത്‌പേസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News