റിലയൻസിന് 24,500 കോടിയുടെ ഡിമാൻഡ് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ. 2013ൽ ഒഎൻജിസിയും റിലയൻസ് ഇൻഡസ്ട്രീസും തമ്മില്‍ ഉടലെടുത്ത വാതക തര്‍ക്കത്തിൽ 2025 ഫെബ്രുവരി 14-ന് ഡൽഹി ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ബിപി പിഎൽസി ഉൾപ്പെടെയുള്ള അവരുടെ പങ്കാളികള്‍ക്കും ചേർത്താണ് കേന്ദ്ര സർക്കാര്‍ നോട്ടീസ് അയച്ചത്.
സംഭവമിങ്ങനെ: 2013ൽ ഒഎൻജിസി തങ്ങളുടെ ഗ്യാസ് പൂളുകൾ റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന സംശയം വെളിപ്പെടുത്തിയതോടെയാണ് തർക്കം ഉടലെടുക്കുന്നത്. തുടർന്ന് ഒഎൻജിസിയുടെ ബ്ലോക്കിൽ നിന്നുള്ള ചില വാതകങ്ങൾ തങ്ങളുടെ ബ്ലോക്കിലേക്ക് 'കുടിയേറ്റം' ചെയ്തതായി റിലയൻസ് ഇൻഡസ്ട്രീസും വെളിപ്പെടുത്തി. തുടർന്ന് വാതക ഉല്‍പാദനം പങ്കിടൽ കരാറിനായുള്ള തർക്കം ആരംഭിച്ചു.
ആദ്യ കേസിൽ, സിംഗപ്പൂർ ആസ്ഥാനമായുള്ള ആർബിട്രേറ്റർ ലോറൻസ് ബൂവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണൽ, ആർഐഎൽ നയിക്കുന്ന കൺസോർഷ്യത്തിന് അനുകൂലമായി വിധിച്ചു. 2018 ജൂലൈയിൽ സര്‍ക്കാരിന്റെ അവകാശവാദം നിരസിച്ചു. കരാർ മേഖലയിലേക്ക് കുടിയേറുന്ന വാതകം ഉൽപാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും കരാറുകാരന് വിലക്കില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. എന്നാൽ, 2018 ൽ സർക്കാർ ഹൈക്കോടതിയിൽ ഈ വിധിക്കെതിരെ അപ്പീൽ നൽകി. 2023 മെയ് മാസത്തിൽ സിംഗിൾ ജഡ്ജി ആർഐഎല്ലിന് അനുകൂലമായ ആർബിട്രൽ വിധി ശരിവച്ചു. തുടർന്ന് സർക്കാർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലേക്ക് കേസ് മാറ്റി.
ആർബിട്രൽ ട്രൈബ്യൂണലിന്റെ തീരുമാനം അങ്ങേയറ്റം തെറ്റാണെന്നും, ഇന്ത്യയുടെ അടിസ്ഥാന നിയമത്തിനും, ഇന്ത്യയുടെ പൊതുനയത്തിനും എതിരാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. ഡൽഹി ഹൈക്കോടതി ഒഎൻജിസിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഈ വിധിയിലൂടെ ഒഎൻജിസിക്ക് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും 25,000 കോടി രൂപ വരെ വീണ്ടെടുക്കാൻ സാധിക്കും.
ഇതു പ്രകാരമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ 24,500 കോടിയുടെ ഡിമാൻഡ് നോട്ടീസ് റിലയൻസിന് അയച്ചത്. എന്നാൽ, നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ തങ്ങൾ അപ്പീൽ നല്‍കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









