)
Commercial LPG Cylinder Price Cut: ജൂലൈ മാസത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. എണ്ണ കമ്പനികൾ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 58.5 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ജൂലൈ 1 ആയ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എങ്കിലും ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ യാതൊരു മാറ്റവുമില്ല. കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 24 രൂപ കുറച്ചിരുന്നു.
ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ എത്രയാണ് വില? (How much is the price of gas cylinder now)
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പുറത്തിറക്കിയ പുതിയ വിലകൾ അനുസരിച്ച് 19 കിലോഗ്രാം എൽപിജി സിലിണ്ടർ ഇന്നുമുതൽ ഡൽഹിയിൽ 1665 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇത് 1723.50 രൂപയായിരുന്നു. അതുപോലെ കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1769 രൂപയായി കുറഞ്ഞിട്ടുണ്ട് നേരത്തെ ഇതിന്റെ വില 1826 രൂപയായിരുന്നു. മുംബൈയിൽ 1616 രൂപയാണ് നിലവിലെ വില നേരത്തെ ഇത് 1674.50 രൂപയായിരുന്നു. ചെന്നൈയിൽ 19 കിലോഗ്രാം സിലിണ്ടർ ഇനി 1823 രൂപയ്ക്ക് ലഭിക്കും നേരത്തെ 1881 രൂപ നൽകണമായിരുന്നു.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല (No change in domestic LPG cylinder prices)
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡൽഹിയിൽ 14 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ യാണ് വില. കൊൽക്കത്തയിൽ 879 രൂപയും, മുംബൈയിൽ 852.50 രൂപയും, ചെന്നൈയിൽ 868.50 രൂപയുമാണ് വില. ഈ വര്‍ഷം ഏപ്രിൽ 8 ന് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.