)
LPG Gas Cylinder Rate: സെപ്റ്റംബർ ആദ്യ ദിനം ഗ്യാസ് സിലിണ്ടറിന്റെ വില വീണ്ടും കുറച്ചിരിക്കുകയാണ്. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 51 രൂപയാണ് കുറച്ചത്. എന്നാൽ ഇത് ഗാർഹിക ബജറ്റിൽ ബാധിക്കില്ല. അതായത് ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സർക്കാർ 1580 രൂപയായിട്ടാണ് കുറച്ചത്. ആഗസ്റ്റിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു.
ഗ്യാസ് സിലിണ്ടർ വിലയിലെ കുറവിൽ നിന്ന് ആശ്വാസം ലഭിക്കുക ഇവർക്ക്
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വാണിജ്യ എൽപിജി സിലിണ്ടറുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അതിന്റെ വിലയിലെ കുറവ് ചെറുകിട, വൻകിട ബിസിനസുകാർക്ക് നേരിട്ട് ആശ്വാസം ലഭിക്കും.
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
സെപ്റ്റംബർ 1 ആയ ഇന്ന് മുതൽ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞിരിക്കുകയാണ്. കാറ്ററിംഗ് സർവീസുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടൽ ഉടമകൾ എന്നിവർക്ക് വിലക്കുറവിന്റെ ഗുണം ലഭിക്കും. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുമെന്ന് ആളുകൾ കാത്തിരുന്നെങ്കിലും ഇത്തവണയും അതുണ്ടായില്ല. ഗാർഹിക സിലിണ്ടറുകളുടെ വില അവസാനമായി മാറ്റിയത് ഏപ്രിൽ 8 നാണ്. നിലവിൽ ഡൽഹിയിൽ 14 കിലോഗ്രാം സിലിണ്ടറിന്റെ വില 853 രൂപയും കൊൽക്കത്തയിൽ 879 രൂപയും മുംബൈയിൽ 852.50 രൂപയും ചെന്നൈയിൽ 868.50 രൂപയുമാണ്.
വാണിജ്യ സിലിണ്ടറിന്റെ ഇന്നത്തെ നിരക്കുകൾ
ഐഒസിഎൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്ത പുതിയ നിരക്കുകൾ പ്രകാരം സെപ്റ്റംബർ ഒന്നു മുതൽ ന്യൂഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1631.50 രൂപയിൽ നിന്ന് 1580 രൂപയായും തിരുവനന്തപുരത്ത് 1608 രൂപയും കൊച്ചിയിൽ 1587 രൂപയും കോഴിക്കോട് 1619 രൂപയുമാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.