LPG Price Cut: പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തോടെ എണ്ണ വിപണന കമ്പനികൾ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വില എണ്ണക്കമ്പനികൾ കുറച്ചിരിക്കുകയാണ്.
Also Read: ഇൻഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്; ഉത്തരവ് അംഗീകരിക്കാതെ കമ്പനി
ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ മാസത്തിന്റെ ആദ്യ ദിനത്തിൽ പുതുക്കാറുണ്ട്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.
വില കുറവിന് ശേഷം ഈ സിലിണ്ടർ ഡൽഹിയിൽ ഇന്ന് മുതൽ 1762 രൂപയ്ക്ക് ലഭിക്കും. അതുപോലെ കൊൽക്കത്തയിൽ 1868.50 രൂപയും മുംബൈയിൽ 1713.50 രൂപയുമായിരിക്കും ഇന്നുമുതൽ നൽകേണ്ടത്. മാർച്ച് മാസത്തിൽ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 1803 രൂപയായിരുന്നു വില. ഇതോടെ ഡൽഹിയിൽ ഈ സിലിണ്ടറിന് 41 രൂപ കുറഞ്ഞിട്ടുണ്ട്.
Also Read: ഏപ്രിൽ ആദ്യ ദിനം ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
മാർച്ചിൽ സിലിണ്ടറിന് ആറ് രൂപ വർധിച്ചു
മാർച്ച് മാസത്തിൽ ഗ്യാസ് സിലിണ്ടറിന് എണ്ണക്കമ്പനികൾ ആറ് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വിലയിൽ ഈ മാസവും മാറ്റമില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതിൻ്റെ ഫലം രാജ്യത്തെ നാല് മെട്രോ സിറ്റികളിലും ഉണ്ടാകും. ഡൽഹിയിൽ സിലിണ്ടറിൻ്റെ വില 1803 ൽ നിന്ന് 1762 രൂപയും, മുംബൈയിൽ 1755.50ൽ നിന്ന് 1713.50 രൂപയും. ചെന്നൈയിൽ 1965.00 രൂപയിൽ നിന്നും 1921.50 രൂപയും കൊൽക്കത്തയിൽ 1913.00 രൂപയ്ക്ക് പകരം 1868.50 രൂപയും നൽകണം.
Also Read: ഇടവ രാശിക്കാർക്ക് സന്തോഷം ഏറും, ചിങ്ങ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ തന്നെ ഈ സിലിണ്ടർ ഡൽഹിയിൽ 803 രൂപ നിരക്കിൽ തുടർന്നും ലഭ്യമാകും. അതുപോലെ കൊൽക്കത്തയിൽ ഈ സിലിണ്ടറിന് 829 രൂപയും, മുംബൈയിൽ 802.50 രൂപയും, ചെന്നൈയിൽ 818.50 രൂപയുമാണ് വില. വിമാന ഇന്ധനത്തിൻ്റെ വിലയിലും എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഡൽഹിയിലെ പുതിയ നിരക്ക് കിലോയ്ക്ക് 794.41 ഡോളറാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









