8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബമ്പർ നേട്ടം; DA 60 % വർധിക്കും!

8th pay commission: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിച്ചു.  തുടർന്ന് എട്ടാം ശമ്പള കമ്മീഷന്റെ കാലാവധി 2026 ജനുവരി 1 ന് ആരംഭിച്ചു. 

Written by - Ajitha Kumari | Last Updated : Feb 2, 2026, 10:38 PM IST
  • ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിച്ചു
  • തുടർന്ന് എട്ടാം ശമ്പള കമ്മീഷന്റെ കാലാവധി 2026 ജനുവരി 1 ന് ആരംഭിച്ചു
8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബമ്പർ നേട്ടം; DA 60 % വർധിക്കും!

8th pay commission: 2026 ജനുവരിയിൽ ആരംഭിക്കുന്ന ഡിയർനെസ് അലവൻസ് (DA) വർദ്ധനവിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആവേശത്തിലാണ്. അതേസമയം ഡിസംബറിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI-IW) ഡാറ്റ പുറത്തുവിട്ടിട്ടുണ്ട്. ലേബർ ബ്യൂറോ ഡാറ്റ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ഡിയർനെസ് അലവൻസ് (DA) 60% ആകാം എന്നാണ്.

Add Zee News as a Preferred Source

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും DA-DR ൽ വമ്പൻ വർദ്ധനവ് ഉണ്ടാകുമോ? അറിയാം...

ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഡിഎ വർദ്ധനവ്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിച്ചെങ്കിലും എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) കാലാവധി 2026 ജനുവരി 1 ന് ആരംഭിച്ചു.

നവംബർ മാസത്തെ കണക്കുകൾ പറയുന്നത് (What the November figures say)

തൊഴിൽ മന്ത്രാലയം 2025 നവംബറിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI-IW) പുറത്തിറക്കി. അത് 148.2 ൽ എത്തി. ഈ സൂചികയെ അടിസ്ഥാനമാക്കിയാണ് ഓരോ ആറുമാസത്തിലും ഡിഎയും (DA) ഡിആറും നിർണ്ണയിക്കുന്നത്. നവംബർ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് 2026 ജനുവരി മുതൽ ക്ഷാമബത്തയിൽ വർദ്ധനവ് ഉറപ്പാണ് എന്നാണ്. 2025 നവംബർ വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കി 12 മാസത്തെ ശരാശരി സൂചിക 59.93% ൽ എത്തി അടുത്ത പരിധിയായ 60% നേക്കാൾ അല്പം താഴെ. ഇപ്പോൾ 2025 ഡിസംബർ സൂചിക സാധാരണ നിലയിലായതിനാൽ ഡിഎ 60% കവിയുമെന്ന് വിശ്വസിക്കുന്നു. സർക്കാർ എല്ലായ്പ്പോഴും പൂർണ്ണ സംഖ്യയിൽ ഡിഎ പ്രഖ്യാപിക്കുന്നതിനാൽ, ജീവനക്കാർക്ക് കുറഞ്ഞത് 2% വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ട്. അതായത് നിലവിലുള്ള 58% ഡിഎ 2026 ജനുവരി മുതൽ 60% ആയി വർദ്ധിച്ചേക്കാം.

വിശദാംശങ്ങൾ എന്തൊക്കെയാണ്? (What are the details?)

ഏഴാം ശമ്പള കമ്മീഷൻ 2025 ഡിസംബർ 31 ന് അവസാനിച്ചു. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കണക്കാക്കുന്നു. ഇതൊക്കെയാണെങ്കിലും, പുതിയ ശുപാർശകൾ നടപ്പിലാക്കുന്നതുവരെ പഴയ സമ്പ്രദായത്തിൽ ഡിഎ/ഡിആർ വർദ്ധനവ് തുടരും. 2025 ജൂലൈയിലാണ് സർക്കാർ അവസാനമായി ഡിഎ 54% ൽ നിന്ന് 58% ആയി വർദ്ധിപ്പിച്ചത്. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്ത് ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News