Milk Price Hike: കർണാടകയിൽ പാലിന് വില കുത്തനെ കൂട്ടി; കേരളത്തില്‍ വില വ‍ർധിക്കുമോ?

Milk Price Hike: ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 12:09 PM IST
  • നന്ദിനി തൈരിനും വില കൂട്ടി.
  • കിലോയ്ക്ക് നാല് രൂപയാണ് വില വർദ്ധന.
Milk Price Hike: കർണാടകയിൽ പാലിന് വില കുത്തനെ കൂട്ടി; കേരളത്തില്‍ വില വ‍ർധിക്കുമോ?

കർണാടകയിൽ പാലിന് വില കുത്തനെ കൂട്ടി. ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമായ കർണാടകം കേരളത്തിലേക്കടക്കം പാൽ കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.

Add Zee News as a Preferred Source

ഈ സാഹചര്യത്തിൽ ക‍ർണാടക മിൽക് ഫെഡറേഷനിൽ നിന്ന് തങ്ങൾ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തിൽ വില കൂട്ടില്ലെന്ന് മിൽമ ചെയ‍ർമാൻ വ്യക്തമാക്കി. 1.7 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തത്ക്കാലം നഷ്ടം സഹിക്കാനാണ് മിൽമയുടെ തീരുമാനം. നന്ദിനി തൈരിനും വില കൂട്ടി. കിലോയ്ക്ക് നാല് രൂപയാണ് വില വർദ്ധന. കർണാടക പോലുള്ള സംസ്ഥാനങ്ങൾ വീണ്ടും വില കൂട്ടിയാൽ, സംസ്ഥാനത്തെ പാൽ വില വർധനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുമെന്നും കെ.എസ് മണി പറഞ്ഞു.

കർഷകരുടെയും വിവിധ സംഘടനകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് കർണാടകയിൽ പൽ വില വർധിപ്പിച്ചത്. ഈ പരിഷ്കരണത്തോടെ, നന്ദിനി പാലിന്റെ ഒരു ലിറ്റർ നീല പാക്കറ്റിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഏപ്രിൽ ഒന്നുമുതലാണ് കർണാടകയിൽ പുതിയ പാൽവില പ്രാബല്യത്തിൽ വരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News