)
നെസ്ലെയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ലോറന്റ് ഫ്രീക്സിനെ കമ്പനി ആഭ്യന്തര അന്വേഷണത്തിന് ശേഷം സിഇഒ സ്ഥാനത്തുനിന്ന് നീക്കി. അന്വേഷണത്തിൽ ലോറന്റ് ഫ്രീക്സിന് കമ്പനിയിലെ ജീവനക്കാരിയുമായി പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തി. ഇത് കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കിയാണ് നടപടി. തുടർന്ന് കമ്പനി അടിയന്തര നടപടി സ്വീകരിക്കുകയും നെസ്ലെയുടെ പുതിയ സിഇഒ ആയി നെസ്പ്രസ്സോ സിഇഒ ഫിലിപ്പ് നവരാറ്റിലിനെ നിയമിക്കുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ, നെസ്പ്രസ്സോ സിഇഒ ഫിലിപ്പ് നവരാറ്റിലിന് തന്റെ ബോർഡിലെ മറ്റ് അംഗങ്ങൾക്കൊപ്പം ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുണ്ട്.
അഭിഭാഷകനും, ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറുമായ പാബ്ലോ ഇസ്ലയുടെ മേൽനോട്ടത്തിൽ ബോർഡ് അംഗങ്ങളാണ് അന്വേഷണം നടത്തിയത്. കമ്പനിയുടെ അടിത്തറ ശക്തമാണെന്നും അതിനാൽ ഈ തീരുമാനം എടുക്കേണ്ടത് വളരെ പ്രധാനമാണെന്നും ചെയർമാൻ പോൾ ബൾക്കെ പറഞ്ഞു. ലോറന്റ് വർഷങ്ങളായി കമ്പനിയെ സേവിച്ചതിനു അദ്ദേഹത്തിന് നന്ദി പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം കാരണം അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയാണ് എന്നും ബൾക്കെ കൂട്ടിചേർത്തു.
1986-ൽ ലോറന്റ് ഫ്രീക്സ് നെസ്ലെയിൽ ചേർന്നു. 2014 വരെ അദ്ദേഹം കമ്പനിയുടെ യൂറോപ്യൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കമ്പനിയുടെ സിഇഒ ആകുന്നതിന് മുമ്പ് ലാറ്റിൻ അമേരിക്കൻ ഇൻഫ്ളുവൻസിന്റെ ചുമതലയായിരുന്നു. നെസ്ലെയുടെ വളർച്ചയ്ക്ക് അദ്ദേഹം അനവധി സംഭാവനകൾ നൽകിയിട്ടുണ്ട്. .നെസ്ലെയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നവരത്തിൽ നെസ്ലെയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.