)
ചെറുകിട-ഇടത്തരം വ്യാപാര മേഖലയെ ശക്തിപ്പെടുത്താൻ പെക്കോയും കൽപ്പും കൈകോർക്കുന്നു. പെക്കോയുടെ ഓൾ-ഇൻ-വൺ ബിസിനസ് സൂപ്പർ-പ്ലാറ്റ്ഫോമിന് കീഴിൽ ഡിസ്ട്രിബ്യൂട്ടഡ്-ലെഡ്ജർ, പ്രോഗ്രാമബിൾ-ക്യാഷ്, ഡിജിറ്റൽ-അസറ്റ്, ഏജന്റിക്-കൊമേഴ്സ് ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ പെക്കോ-കൽപ്പ് പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും. യുഎഇയിലെയും ആഗോള വിപണിയിലെയും ബാങ്കുകൾ, ഫ്രീ സോണുകൾ, ഗവൺമെന്റുകൾ, മറ്റ് എന്റർപ്രൈസുകൾ എന്നിവരിലേക്ക് അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ ഇത് സഹായിക്കും.
യുഎഇയിലെ പ്രമുഖ ഓൾ-ഇൻ-വൺ ബിസിനസ് മാനേജ്മെന്റ് സൂപ്പർ-പ്ലാറ്റ്ഫോമായ പെക്കോയും, ഫുൾ-സ്റ്റാക്ക് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടോക്കണൈസേഷൻ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരായ കൽപ്പ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനും തന്ത്രപരമായ പങ്കാളിത്തമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നെക്സ്റ്റ് ജനറേഷൻ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക-വാണിജ്യ മേഖലകൾക്കായി ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ അടിത്തറ നിർമ്മിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇരു കമ്പനികളും ഒപ്പുവെച്ച ധാരണാപത്രം പ്രകാരം, കൽപ്പിന്റെ അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പെക്കോയുടെ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കും. ഇതിലൂടെ പെക്കോ നേരിട്ടും അല്ലാതെയും സേവനം നൽകുന്ന ബിസിനസുകളിലേക്ക് വിവിധ സൗകര്യങ്ങൾ എത്തിക്കാൻ സാധിക്കും.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ
പെർമിഷൻഡ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി ലെയർ
പ്രോഗ്രാമബിൾ ഡിജിറ്റൽ-ക്യാഷ്, മൂല്യ-കൈമാറ്റ സംവിധാനങ്ങൾ
ഡിജിറ്റൽ-അസറ്റ് വാലറ്റും കീ-മാനേജ്മെന്റ് എൻവയോൺമെന്റും
ഏജന്റിക് കൊമേഴ്സ് സൗകര്യങ്ങൾ
ടോക്കണൈസേഷൻ ഇൻഫ്രാസ്ട്രക്ചർ
ഇൻവോയ്സിംഗ്, പേയ്മെന്റുകൾ, പേറോൾ, കമ്പനി രൂപീകരണം, കോർപ്പറേറ്റ് യാത്രകൾ, ഇൻഷുറൻസ് എന്നിവയുൾപ്പെടെ 50-ലധികം സംയോജിത സേവനങ്ങൾ നൽകി യുഎഇയിലും പരിസര പ്രദേശങ്ങളിലും ആധുനിക ബിസിനസുകളുടെ ഒരു പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായി പെക്കോ അതിവേഗം മാറി. ഈ സേവനങ്ങൾ പെക്കോ നേരിട്ടും, ബാങ്കുകൾ, ഫ്രീ സോണുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വൈറ്റ്-ലേബൽ അടിസ്ഥാനത്തിലും നൽകിവരുന്നു.
അതേസമയം, കൽപ്പ് ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് താഴെ പ്രവർത്തിക്കുന്ന അടിസ്ഥാന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് നൽകിവരുന്നത്. പങ്കാളികൾക്ക് തങ്ങളുടെ സ്വന്തം ബ്രാൻഡിന് കീഴിൽ അത്യാധുനിക ഡിജിറ്റൽ-അസറ്റ്, പ്രോഗ്രാമബിൾ-ഫിനാൻസ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കൽപ്പ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാധാരണയായി വൻകിട ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രം ലഭ്യമായിരുന്ന ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഇരു കമ്പനികളും പുതിയ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
"ഞങ്ങൾ പെക്കോ രൂപീകരിച്ചപ്പോൾ, ബിസിനസ് പ്രവർത്തനങ്ങൾ ലളിതമാക്കുക എന്നതുമാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച് അതിന്റെ പിന്നിലെ ഇൻഫ്രാസ്ട്രക്ചർ പുനർനിർവചിക്കുക എന്നതായിരുന്നു. കൽപ്പുമായുള്ള ഈ സഹകരണം ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകൾ, പ്രോഗ്രാമബിൾ മണി, ഡിജിറ്റൽ-അസറ്റ് വാലറ്റുകൾ, ഏജന്റിക് കൊമേഴ്സ് തുടങ്ങിയ അടുത്ത തലമുറ സാങ്കേതികവിദ്യകൾ സാധാരണ ബിസിനസുകളിലേക്ക് എത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നു. ഉപഭോക്താക്കൾ ഇതിനകം ആശ്രയിക്കുന്ന ബാങ്കുകൾ, ഫ്രീ സോണുകൾ എന്നിവയിലൂടെയാണ് ഇത് ലഭ്യമാക്കുക. കൂടുതൽ വേഗതയുള്ളതും സുതാര്യവുമായ ഒരു എസ്എംഇ സമ്പദ്വ്യവസ്ഥയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്." പെക്കോയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാഷിഫ് അഹമ്മദ് ഖാൻ പറഞ്ഞു.
"വരുന്ന പതിറ്റാണ്ട് ഓരോ ബിസിനസും പണം കൈമാറുന്ന രീതിയെയും വിശ്വാസ്യത തെളിയിക്കുന്ന രീതിയെയും മാറ്റിമറിക്കും. എസ്എംഇകൾ ഈ മാറ്റത്തിന് പിന്നാലെയല്ല ഓടേണ്ടത്, മറിച്ച് അതിന് നേതൃത്വം നൽകേണ്ടവരാണ്. പെക്കോയുമായുള്ള പങ്കാളിത്തത്തിലൂടെ ഈ ഭാവി ദശലക്ഷക്കണക്കിന് എസ്എംഇകളിലേക്ക് യഥാർത്ഥ വിപണി ആവശ്യപ്പെടുന്ന തോതിൽ എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും." കൽപ്പ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്റെ കോ-ഫൗണ്ടർ തപൻ സംഗൽ വ്യക്തമാക്കി.
"വലിയ പ്ലാറ്റ്ഫോമുകൾ കെട്ടിപ്പടുക്കാനുള്ള ഒരു അടിസ്ഥാന പാളിയായിട്ടാണ് കൽപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, മുന്നിൽ നിൽക്കുന്ന ഒരു ലോഗോ ആകാനല്ല. പെക്കോയെപ്പോലെ വലിയ സ്വാധീനമുള്ള ഒരു പ്ലാറ്റ്ഫോമുമായി കൈകോർക്കുന്നതിലൂടെ പെർമിഷൻഡ് ലെഡ്ജർ, പ്രോഗ്രാമബിൾ-ക്യാഷ് റെയിലുകൾ, ടോക്കണൈസേഷൻ, ഏജന്റിക് കൊമേഴ്സ് എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ യഥാർത്ഥ ഇടങ്ങളിൽ വൈറ്റ്-ലേബൽ ആയി എത്തിക്കാൻ സാധിക്കും. ഞങ്ങൾ അത്യാധുനിക ഡിജിറ്റൽ-അസറ്റ് ഇൻഫ്രാസ്ട്രക്ചറിനെ വെറുമൊരു വാഗ്ദാനത്തിൽ നിന്ന് യഥാർത്ഥ സമ്പദ്വ്യവസ്ഥയുടെ ദൈനംദിന ഉപയോഗമാക്കി മാറ്റുകയാണ്." കൽപ്പ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ സിഇഒ മൃത്യുഞ്ജയ (ജയ്) പ്രജാപതി കൂട്ടിച്ചേർത്തു. യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലെ പെക്കോയുടെ സാന്നിധ്യത്തിലുടനീളം ഈ സഹകരണം വ്യാപിപ്പിക്കാനും, പെക്കോ പ്ലാറ്റ്ഫോം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് ഇത് എത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
പെക്കോ
2022-ൽ സ്ഥാപിതമായതും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ പെക്കോ (Peko), ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങളെ അവരുടെ സാമ്പത്തികവും പ്രവർത്തനപരവുമായ കാര്യങ്ങൾ ഒരൊറ്റ ഇന്റർഫേസിലൂടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ഓൾ-ഇൻ-വൺ ബിസിനസ് മാനേജ്മെന്റ് സൂപ്പർ-പ്ലാറ്റ്ഫോമാണ്. ഇൻവോയ്സിംഗ്, പേയ്മെന്റുകൾ, പേറോൾ, എച്ച്ആർ, കോർപ്പറേറ്റ് കാർഡുകൾ, എക്സ്പെൻസ് മാനേജ്മെന്റ്, ബിൽ പേയ്മെന്റുകൾ, കമ്പനി രൂപീകരണവും ലൈസൻസിംഗും, കോർപ്പറേറ്റ് യാത്രകൾ, ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഇക്കണോമിക് & ഫ്രീ സോണുകൾ, ടെലികോം ഓപ്പറേറ്റർമാർ, പേയ്മെന്റ് അഗ്രഗേറ്റർമാർ, ഇ-കോമേഴ്സ് ദാതാക്കൾ എന്നിവർക്ക് നേരിട്ടും വൈറ്റ്-ലേബൽ അല്ലെങ്കിൽ കോ-ബ്രാൻഡഡ് അടിസ്ഥാനത്തിലും പെക്കോ ലഭ്യമാക്കുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ പെക്കോ പ്രവർത്തിക്കുന്നു. 2025 ഡിസംബറിൽ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) പെക്കോയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിരുന്നു.
കൽപ്പ്
കൽപ്പ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ഫുൾ-സ്റ്റാക്ക് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളും സാങ്കേതികവിദ്യാ സംയോജന പരിഹാരങ്ങളും രൂപകൽപ്പന ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ പെർമിഷൻഡ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി ലെയർ, പ്രോഗ്രാമബിൾ ഡിജിറ്റൽ-ക്യാഷ്, ഡിജിറ്റൽ-അസറ്റ് വാലറ്റ്, കീ-മാനേജ്മെന്റ് എൻവയോൺമെന്റ്, എഐ ഏജന്റുകൾ വഴിയുള്ള ഡിജിറ്റൽ അസറ്റ് ഇടപാടുകൾക്കായുള്ള ഏജന്റിക് കൊമേഴ്സ് സൗകര്യങ്ങൾ, ടോക്കണൈസേഷൻ എന്നിവ ഉൾപ്പെടുന്നു. മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകളിലേക്ക് ഇവ എളുപ്പത്തിൽ സംയോജിപ്പിക്കാൻ സഹായിക്കുന്ന APIs, SDKs എന്നിവയും കൽപ്പ് നൽകുന്നുണ്ട്. ബാങ്കുകൾ, ഫ്രീ സോണുകൾ, ഗവൺമെന്റുകൾ, ടെലികോം ഓപ്പറേറ്റർമാർ എന്നിവർക്ക് സ്വന്തം ബ്രാൻഡിന് കീഴിൽ അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങൾ നൽകാൻ സാധിക്കുന്ന തരത്തിൽ വൈറ്റ്-ലേബൽ രൂപത്തിലാണ് കൽപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ രൂപീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.