ന്യൂഡൽഹി: വീണ്ടും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. 0.25% ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. തുടർച്ചയായ രണ്ടാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. റിപ്പോ നിരക്ക് കുറച്ചതോടെ വായ്പ എടുക്കുന്നവർക്ക് ഇഎംഐ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.
റിപ്പോ നിരക്കിനൊപ്പം ബാങ്ക് ലോണുകളുടെ ഇഎംഐ കൂടി കുറയും എന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് കുറച്ചത്.
അതേസമയം, ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം 6.7 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി ആയി ആർബിഐ കുറച്ചിട്ടുണ്ട്. ജിഡിപി പ്രവചനം നേരത്തെ തന്നെ നടത്തിയിരുന്നതാണ്. എന്നാൽ അമേരിക്കയുടെ അധിക നികുതി നിലവിൽ വരുന്നതോടെ വളർച്ച കുറഞ്ഞേക്കുമെന്നുള്ള ആശങ്കളെ തുടർന്നാണ് ജിഡിപി കുറച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









