)
കോബ്രാ പോസ്റ്റിന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി റിലയൻസ്. തങ്ങൾക്കെതിരെ മനപ്പൂർവ്വം അപവാദ പ്രചരണം നടത്തുകയാണെന്നും തെറ്രായ വിവരങ്ങൾ പങ്കുവെച്ച് വ്യക്തിഹത്യ നടത്തുകയാണെന്നും റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കി. കോബ്രാപോസ്റ്റിനെ സ്വയം നിർമ്മിത പൊതുതാൽപ്പര്യ സൂക്ഷിപ്പുകാരനെന്ന് റിലയൻസ് വിശേഷിപ്പിച്ചു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, കൂടാതെ 55 ലക്ഷത്തിലധികം വരുന്ന ഓഹരി ഉടമകളുടെയും പ്രശ്തിയ്ക്ക് കളങ്കം വരുത്താനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും റിലയൻസ് ആരോപിച്ചു.
പൊതുജന ധാരണയെ സ്വാധീനിച്ച് സ്വന്തം നിക്ഷിപ്ത വാണിജ്യ താൽപ്പര്യങ്ങൾ നിറവേറ്റാൻ വിപണി വികാരം കയ്യിലെടുക്കാനുള്ള ശ്രമമാണ് കോബ്രാപോസ്റ്റ് നടത്തുന്നത്. അനിൽ അംബാനിയുടെയും കമ്പനിയുടെയും പ്രതിച്ഛായയെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്താനുള്ള ശ്രമമാണ് കോബ്രാപോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്. ഓഹരി ഉടമകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് പവറും മുൻനിര വ്യവസായി അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് പവറും കടബാധ്യത ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളാണ്. റിലയൻസ് ഗ്രൂപ്പ് അതിന്റെ സാമ്പത്തിക ശക്തി അതിന്റെ ആസ്തിയിലും വാർഷിക വിറ്റുവരവിലും പ്രതിഫലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കൂടാതെ ഇത്, 33,000 കോടി രൂപയിലധികം വരുമെന്നും പറഞ്ഞു.
കോബ്രാപോസ്റ്റ് കണ്ടെത്തി എന്ന അവകാശപ്പെടുന്ന കാര്യങ്ങൽ വസ്തുതാവിരുധമാണെന്നും ഇവയെല്ലാെ തന്നെ സിബിഐ, ഇഡി, സെബി, മറ്റ് യോഗ്യതയുള്ള ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള നിയമപരമായ അധികാരികൾ ഇതിനകം പരിശോധിച്ചിട്ടുള്ളതാണെന്നും റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കി. കമ്പനി ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും റിലയൻസ് ഗ്രൂപ്പ് പറഞ്ഞു. കോടതിയലക്ഷ്യ നടപടികൾ മുതൽ അപകീർത്തി നടപടികൾ വരെയുള്ള നിയമപരമായ പരിഹാരങ്ങൾ പിന്തുടരുന്നത് അന്വേഷിച്ചുവരികയാണെന്നും റിലയൻസ് വ്യക്തമാക്കി. കൂടാതെ, 2019 മുതൽ പ്രവർത്തനരഹിതമായ കോബ്രാപോസ്റ്റിന് പത്രപ്രവർത്തന വിശ്വാസ്യത പൂജ്യമാണെന്നും അജണ്ട അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളുടെ 100 ശതമാനം ട്രാക്ക് റെക്കോർഡുമുണ്ടെന്നും റിലയൻസ് ഗ്രൂപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.