)
Good News For Central Employees: കേന്ദ്ര ജീവനക്കാർക്ക് വളരെ വലിയൊരു സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.. അത് അവരുടെ ശമ്പളത്തിൽ 33000 ൽ കൂടുതൽ വർദ്ധനവ് ഉണ്ടാകും എന്നതാണ്. ഇതിലൂടെ വിലക്കയറ്റത്തിൽ ഒന്ന് പിടിച്ചു നിൽക്കാൻ ജീവനക്കാർക്ക് കഴിയും. അടുത്തിടെ ഇത് സംബന്ധിച്ച് ഒരു പ്രത്യേക റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർ വളരെക്കാലമായി ശമ്പള വർദ്ധനവിന്റെ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചിത്രം വ്യക്തമായിരിക്കുകയാണ്.
ശമ്പള വർദ്ധനവ്: ഉയർന്ന ഫിറ്റ്മെന്റ് ഘടകം നടപ്പിലാക്കും
എട്ടാം ശമ്പള കമ്മീഷന്റെ കീഴിലായിരിക്കും കേന്ദ്ര ജീവനക്കാർക്ക് ശമ്പള വർദ്ധനവിന്റെ ബമ്പർ സമ്മാനം ലഭിക്കുക. എട്ടാം ശമ്പള കമ്മീഷന്റെ കീഴിൽ ഉയർന്ന ഫിറ്റ്മെന്റ് ഘടകം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ ശമ്പള കമ്മീഷനിൽ 2.86 ഫിറ്റ്മെന്റ് ഘടകം നടപ്പിലാക്കുമെന്നൊക്കെയാണ് പറയുന്നത്. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ ഏകദേശം മൂന്ന് മടങ്ങളോളം വർദ്ധനവ് ഉണ്ടാക്കും.
Salary Hike: ശമ്പളത്തിൽ വൻ വർദ്ധനവ്
എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.86 ആയി തീരുമാനിക്കുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്താൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 18000 രൂപയിൽ നിന്ന് 51480 രൂപയായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ജീവനക്കാർക്ക് എല്ലാ മാസത്തിലും ഏകദേശം 33480 രൂപ കൂടുതൽ ലഭിക്കും. ഈ രീതിയിൽ റോറോ ജീവനകകരുടെയുംശമ്പളം അവരവരുടെ ലെവൽ അനുസരിച്ച് വർദ്ധിക്കും.
പെൻഷൻകാർക്കും ആനുകൂല്യം
എട്ടാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് മാത്രമല്ല ലക്ഷക്കണക്കിന് പെൻഷൻകാരുടെ പെൻഷൻ വർദ്ധിക്കുന്നതിലൂടെ അവർക്കും ആനുകൂല്യം ലഭിക്കും. പെൻഷൻകാർക്ക് പ്രതിമാസം 9000 ആണ് മിനിമം പെൻഷൻ.
അതിനി 2.86 ഫിറ്റ്മെന്റ് ഘടകം നടപ്പിലാക്കുന്നതിലൂടെ 25000 രൂപവരെയാകാം.
എട്ടാം ശമ്പള കമ്മീഷൻ ഈ ദിവസം നടപ്പിലാക്കും
എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. സർക്കാർ ഓരോ 10 വർഷത്തിലും പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനാലാണ് ഈ സാധ്യത സൂചിപ്പിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1 ന് നടപ്പിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ 2025 ഡിസംബർ 31 ന് ഇത് നടപ്പിലാക്കിയതിന്റെ 10 വർഷം പൂർത്തിയാകും.
ക്ഷാമബത്തയും വർധിച്ചു
ജൂലൈ മുതൽ ഡിസംബർ വരെയുള്ള ക്ഷാമബത്ത വർദ്ധനവ് ഇപ്പോൾ മൂന്ന് മുതൽ നാല് ശതമാനം വരെ ആയേക്കുമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. AICPI യുടെ ഡാറ്റ അനുസരിച്ച് ഇപ്രകാരമാണ് പറയുന്നത്. 2025 മെയ് വരെയുള്ള കണക്കുകൾ പ്രകാരം ഈ കണക്കുകൾ 144.0 ആണ്. ജൂണിലും ഈ പോയിന്റിൽ കുറച്ച് പോയിന്റുകൾ വർദ്ധിച്ചാൽ ക്ഷാമബത്ത മൂന്ന് മുതൽ നാല് ശതമാനം വരെ വർദ്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.