Small Savings Schemes: ഇവ രണ്ടും ഇല്ലാതെ ഇനി പിപിഎഫും ഇല്ല, സുകന്യ സമൃദ്ധി യോജനയും ഇല്ല- പുതിയ നിയമം
ഈ സ്കീമുകളിൽ ഇനിമുതൽ നിക്ഷേപിക്കുന്നവർക്ക് പാൻ കാർഡും ആധാർ കാർഡും നിർബന്ധമാക്കിയിരിക്കുകയാണ്. ഈ മാറ്റം 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: സേവിങ്ങ്സ് സ്കീമുകളിലെ നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ പുതിയ മാറ്റം നടപ്പാക്കാൻ ഒരുങ്ങുകയാണ്. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺ സേവിംഗ് സ്‌കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), മഹിളാ സമ്മാൻ യോജന, പോസ്റ്റ് ഓഫീസ് എന്നിവയിൽ നിക്ഷേപിക്കുന്നവർക്കുള്ള നിയമങ്ങളിലാണ് മാറ്റം.
ഈ സ്കീമുകളിൽ ഇനിമുതൽ നിക്ഷേപിക്കുന്നവർക്ക് പാൻ കാർഡും ആധാർ കാർഡും നിർബന്ധമാക്കിയിരിക്കുകയാണ്. ഈ മാറ്റം 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതാണ്. ഇതിന് പിന്നാലെയാണ് നിയമം കർശനമാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സർക്കാർ സ്കീമുകളിൽ നിക്ഷേപിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ഈ പദ്ധതികളിലെ നിക്ഷേപം കൂടുതൽ സുതാര്യവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ മാറ്റം വരുത്തിയത്. നേരത്തെ, ആധാർ നമ്പർ ഇല്ലാതെയും ഈ പദ്ധതികളിൽ നിക്ഷേപം നടത്താമായിരുന്നു. ഇതിലാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
നിക്ഷേപത്തിന് പാൻ കാർഡ്
ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾക്ക് ആധാർ നമ്പർ സമർപ്പിക്കണമെന്ന് ധനമന്ത്രാലയത്തിൻറെ അറിയിപ്പിൽ പറയുന്നു. പരിധിയിൽ കൂടുതൽ നിക്ഷേപിക്കുന്നതിന്, പാൻ കാർഡും സമർപ്പിക്കണം. സർക്കാർ നടത്തുന്ന പദ്ധതികളിലെ നിക്ഷേപം കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനാണ് ഈ മാറ്റം എന്ന് ധനമന്ത്രാലയം പറയുന്നു. ഇനി ഒരു പക്ഷെ നിങ്ങൾക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ അക്കൗണ്ട് തുറന്ന് ആറ് മാസത്തിനകം ആധാർ നമ്പർ സമർപ്പിക്കണം. അതല്ല ഒരു നിശ്ചിത പരിധിയിൽ കൂടുതൽ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ പാൻ കാർഡും സമർപ്പിക്കണം.
ഈ രേഖകൾ ആവശ്യം
പാസ്പോർട്ട് സൈസ് ഫോട്ടോ
ആധാർ നമ്പർ അല്ലെങ്കിൽ ആധാർ എൻറോൾമെൻ്റ് സ്ലിപ്പ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.