Bank License Cancelled: ഈ 4 ബാങ്കുകളും RBI എന്നെന്നേക്കുമായി പൂട്ടി, നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ?

RBI News, Bank Closed: നിരവധി ബാങ്കുകൾക്കെതിരെ ആർബിഐ നിലവിൽ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിൽ നാല് ബാങ്കുകൾ എന്നെന്നേക്കുമായി അടച്ചുപൂട്ടി എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : May 3, 2025, 12:40 PM IST
  • നിരവധി ബാങ്കുകൾക്കെതിരെ ആർബിഐ നിലവിൽ നടപടി സ്വീകരിച്ചിരിക്കുകയാണ്
  • ഇതിൽ നാല് ബാങ്കുകൾ എന്നെന്നേക്കുമായി അടച്ചുപൂട്ടി
Bank License Cancelled: ഈ 4 ബാങ്കുകളും RBI എന്നെന്നേക്കുമായി പൂട്ടി, നിങ്ങൾക്ക്  അക്കൗണ്ട് ഉണ്ടോ?

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളെയും എൻ‌ബി‌എഫ്‌സികളെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (RBI)  നിയന്ത്രിക്കുന്നത്. നിയമങ്ങളുടെ ലംഘനമായാലും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളുടെ ലംഘനമായാലും ഇത്തരം കേസുകളിൽ കർശന നടപടി ആർബിഐ  സ്വീകരിച്ചിട്ടുമുണ്ട്. 

Add Zee News as a Preferred Source

Also Read: ഏപ്രിൽ മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയം മാറുമോ? വ്യക്തത വരുത്തി IRCTC

ഏപ്രിൽ മാസത്തിൽ ആർബിഐ നിരവധി ബാങ്കുകൾക്കെതിരെ  കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിൽ നാലു ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി. അതുകൊണ്ടുതന്നെ ഇനി ഈ ബാങ്കുകൾക്ക് ക്രയവിക്രയങ്ങൾ ചെയ്യാൻ അനുവാദമില്ല. ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കൾക്ക് DICGC യിൽ നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയും.

ഈ മാസം എട്ട് ബാങ്കുകൾക്ക് റിസർവ് ബാങ്ക് കനത്ത പിഴ ചുമത്തിയിട്ടുണ്ട്.  ഈ ബാങ്കുകൾ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. ഇതിൽ സിറ്റി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ഉൾപ്പെടുന്നു. എങ്കിലും ഈ നടപടി ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ഇടപാടുകളെയോ കരാറുകളെയോ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് റിപ്പോർട്ട്.

Also Read: മാസത്തിലെ ആദ്യ ശനി ശനിദേവ കൃപയാൽ ഇവർ പൊളിക്കും

ഈ ബാങ്കുകളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട് അവ ഏതൊക്കെ എന്നറിയാം...

ഏപ്രിൽ 22-ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള അഞ്ജന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കി.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കളർ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് ഏപ്രിൽ 16 ന് റദ്ദാക്കി.

ജലന്ധറിലെ ഇംപീരിയൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസും ഏപ്രിൽ 25 മുതൽ റദ്ദാക്കി. .

മഹാരാഷ്ട്രയിലെ അക്ലജിലുള്ള ശങ്കർറാവു മോഹിതെ പാട്ടീൽ സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസും റദ്ദാക്കി. ഏപ്രിൽ 11 മുതൽ ബാങ്കിന് വ്യാപാരം നടത്താൻ അനുവാദമില്ല.

എന്തിനാണ് ലൈസൻസ് റദ്ദാക്കിയത്? (Why the license cancelled?)

ഈ ബാങ്കുകൾക്ക് മതിയായ മൂലധനമോ വരുമാന സാധ്യതയോ ഇല്ലാത്തതിനാലാണ് ലൈസൻസ് റദ്ദാക്കിയത്. ഈ ബാങ്കുകൾ തുടരുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാകുമെന്നാണ് ആർബിഐ വിലയിരുത്തൽ. ഈ ബാങ്കുകളുടെ അവസ്ഥ അത്രയ്ക്കും മോശമാണ്. നിലവിലുള്ള നിക്ഷേപകരുടെ പണം പോലും അവർക്ക് തിരിച്ചു നല്കാൻ കഴിയുന്നില്ല.

Also Read: വർഷങ്ങൾക്ക് ശേഷം വ്യാഴ-സൂര്യ സംയോഗം ഇവർക്ക് നൽകും സുവർണ്ണകാലം

ആർബിഐ പിഴ ചുമത്തിയ ബാങ്കുകൾ (RBI imposed fine on these banks)

Aryavart Bank, Lucknow

Shri Ganesh Sahakari Bank Ltd., Nashik, Maharashtra

Citibank NA

Punjab National Bank

IDFC First Bank Ltd.

Kotak Mahindra Bank Ltd.

Indian Overseas Bank

Indian Bank

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News