ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. വ്യാഴാഴ്ചയാണ് പുതിയ സെബി ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ നിയമിതനായത്. മൂന്ന് വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയുടെ നിയമനം. മാധബി പുരി ബുച്ച് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
ഒഡീഷ കേഡറിൽ നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ. സെബി മേധാവി സ്ഥാനത്തേക്ക് ധനകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഫെബ്രുവരി 17 ആയിരുന്നു അവസാന തിയതി. മാധബി പുരി ബുച്ചിന്റെ മുൻഗാമികളായ അജയ് ത്യാഗി, യുകെ സിൻഹ എന്നിവർക്ക് കാലാവധി നീട്ടി നൽകിയെങ്കിലും ബുച്ച് കാലാവധി തീരുന്നതോടെ സ്ഥാനമൊഴിയും.
ധനകാര്യ ഭരണ വകുപ്പുകളിൽ പരിചയ സമ്പത്തുള്ള വ്യക്തിയാണ് തുഹിൻ കാന്ത പാണ്ഡെ. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിലെ ബർമിങ്ഹാം സർവകലാശാലയിൽ നിന്ന് എംബിഎയും അദ്ദേഹം നേടിയിട്ടുണ്ട്. സെബി ചെയർമാനായി നിയമിതനാകുന്നതിന് മുൻപ് പാണ്ഡെ ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ സെക്രട്ടറി ആയും ധനകാര്യ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ALSO READ: 'ഫിൻ-ഫ്ലുവൻസേഴ്സി'ന് കടിഞ്ഞാണിട്ട് സെബി; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
നിക്ഷേപ പൊതു ആസ്തി മാനേജ്മെന്റ് വകുപ്പ് (ഡിഐപിഎഎം), പൊതു സംരംഭകരുടെ വകുപ്പ് (ഡിപിഇ), പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് എന്നിവ ഉൾപ്പെടെ നിരവധി പ്രധാന വകുപ്പുകളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ വ്യാവസായിക വികസന സംഘടനയിൽ (യുഎൻഐഡിഒ) റീജിയണൽ ഓഫീസിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇതിന് പുറമേ കേന്ദ്ര സർക്കാരിലും ഒഡീഷ സംസ്ഥാന സർക്കാരിലും സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്ലാനിങ് കമ്മീഷനിൽ (നിതി ആയോഗ്) ജോയിന്റ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഒഡിഷ സംസ്ഥാന സർക്കാരിൽ ആരോഗ്യം, ധനകാര്യം, ഗതാഗതം, വാണിജ്യ നികുതി തുടങ്ങിയ വകുപ്പുകളുടെ തലവനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഒഡീഷ സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷനിലും ഒഡീഷ ചെറുകിട വ്യവസായ കോർപ്പറേഷനിലും അദ്ദേഹം നേതൃസ്ഥാനത്ത് പ്രവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









