)
ദിവസേനയുള്ള പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഒരു ലൈവ് പേയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഓഗസ്റ്റ് ഒന്ന് മുതൽ വൻ മാറ്റങ്ങളാണ് യുപിഐ നിയമങ്ങളിൽ വരുന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകള്‍ സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും. എന്തെല്ലാം മാറ്റങ്ങളാണ് വരുന്നതെന്ന് നോക്കാം.
1. ഇനി ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. എന്നാൽ, ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ.
2. 30 ദിവസത്തിനിടെ ഇനി മുതല്‍ പരമാവധി 10 പേയ്മെന്റ് റിവേഴ്സല്‍ റിക്വസ്റ്റുകള്‍ നല്‍കാനേ ഉപഭോക്താക്കള്‍ക്ക് കഴിയൂ.
3. പണമിടപാടുകളിലെ തെറ്റുകളും പിഴവുകളും കുറയ്ക്കാന്‍ ഇനി മുതല്‍ സ്വീകരിക്കുന്നയാളുടെ ബാങ്കിടപാടുകളിലെ പേര് പേയ്മെന്റ് കണ്‍ഫോം ചെയ്യുന്നതിന് മുമ്പ് കാണിക്കും.
4. വിവിധ സബ്സ്ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ നടക്കൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 9 മണിക്കും ഇടയ്ക്കും, രാത്രി 9.30ന് ശേഷമായിരിക്കും ഈ ടൈം സ്ലോട്ടുകള്‍.
5. ട്രാന്‍സാക്ഷനുകള്‍ നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.