Gayatri Joshi: ആദ്യ സിനിമയ്ക്ക് പിറകെ അരങ്ങൊഴിഞ്ഞവൾ! സ്വദേശ് സിനിമയിലെ 'ഗീത'യെ ഓർക്കുന്നോ... ഇന്ന് താമസം 400 കോടിയുടെ വസതിയിൽ

Gayatri Joshi: ഗായത്രി ജോഷി ഇപ്പോൾ ഗായത്രി ഒബ്റോയ് ആണ്.  ഒബ്റോയ് റിയൽറ്റിയുടെ ഡയറക്ടർമാരിൽ ഒരാൾ. മുംബൈ വൊർളിയിലെ ആഢംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ വിജയത്തിന് പിന്നിൽ ഗായത്രിയുടേയും കൈയ്യൊപ്പുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jun 26, 2025, 05:21 PM IST
  • കോടീശ്വരനായ വികാസ് ഒബ്റോയിയുടെ ഭാര്യയാണ് സ്വദേശ് സിനിമയിലെ നായിക ആയിരുന്ന ഗായാത്രി ജോഷി
  • മുബൈയിലെ വോര്‍ളിയിലെ ആഢംബര ഫ്‌ളാറ്റായ 360 വെസ്റ്റിലാണ് ഗായത്രിയും കുടുംബവും താമസം
  • 400 കോടി രൂപയാണ് ഓരോ അപ്പാര്‍ട്ട്‌മെന്റിന്റേയും വില
Gayatri Joshi: ആദ്യ സിനിമയ്ക്ക് പിറകെ അരങ്ങൊഴിഞ്ഞവൾ! സ്വദേശ് സിനിമയിലെ 'ഗീത'യെ ഓർക്കുന്നോ... ഇന്ന് താമസം 400 കോടിയുടെ വസതിയിൽ

ഷാറൂഖ് ഖാന്റെ ഏറ്റവും മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ ഒന്നായിരിക്കും 2004 ൽ പുറത്തിറങ്ങിയ സ്വദേശ്. തീയേറ്ററിൽ ആളുകൾ സ്വീകരിച്ചില്ലെങ്കിലും പിന്നീട് ഏറെ അംഗീകരിക്കപ്പെട്ട സിനിമയായിരുന്നു അത്. അമേരിക്കയിൽ നിന്നെത്തുന്ന മോഹൻ ഭാർഗ്ഗവ് ആയി ഷാറൂഖും മോഹന്റെ ബാല്യകാല സഖിയായ ഗീതയായി ഗായത്രി ജോഷിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗായത്രിയുടെ ആദ്യ സിനിമ ആയിരുന്നു അത്. ലഗാൻ സംവിധായകൻ അശുതോഷ് ഗ്വാറിയോർക്കറായിരുന്നു സംവിധാനം. ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അവസരം... എന്നാൽ പിന്നീടാരും വെള്ളിത്തിരയിൽ ഗായത്രി ജോഷിയെ കണ്ടിട്ടില്ല. അവർ എവിടെ പോയി? 

Add Zee News as a Preferred Source

ഒറ്റ സിനിമയിൽ അഭിയനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന ആ പെൺകുട്ടി പിന്നീട് കടന്നുചെന്നത് മറ്റൊരു ലോകത്തിലേക്കായിരുന്നു. ഇന്ന് അവർ നാനൂറ് കോടി രൂപയുടെ ഭവനത്തിൽ ഒരു രാജ്ഞിയെ പോലെ ജീവിക്കുന്നു... ഒരു നാടോടിക്കഥയിലെന്നതുപോലെ സംഭവിച്ചതായിരുന്നില്ല അതൊന്നും. ആ കഥ മറ്റൊന്നായിരുന്നു.

സ്വദേശ് പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷം ഒബ്‌റോയി റിയൽറ്റി സിഇഒ ആയിരുന്ന വികാസ് ഒബ്‌റോയിയെ ഗായത്രി വിവാഹം കഴിച്ചു. ഗായത്രി ജോഷി ഇതോടെ ഗായത്രി ഒബ്റോയ് ആയി മാറി. ഒബ്റോയ് എന്ന പേര് സ്വന്തം പേരിനോട് ചേർക്കപ്പെട്ടപ്പോൾ ഒരു ലെഗസി മാത്രമായിരുന്നില്ല ഗായത്രിയ്ക്ക് അത്. ഇന്ന് അവർ ഒബ്റോയ് റിയൽറ്റിയുടെ ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്.

മുബൈയിലെ വോർലിയിലെ ആഢംബര ഫ്‌ളാറ്റായ 360 വെസ്റ്റ് ഒബ്‌റോയി റിയൽലിറ്റിയുടെതാണ്. ഇതിന്റെ നിർമാണത്തിലും ഇന്റീരിയർ ഡിസൈനിങ്ങിലും എല്ലാം ഗായത്രിയുടെ കൈയ്യൊപ്പുകൂടി പതിഞ്ഞിട്ടുണ്ട്. അഭിഷേക് ബച്ചൻ, ഷാഹിദ് കപൂർ, അക്ഷയ് കുമാർ, തുടങ്ങിയ ഒട്ടേറെ സെലിബ്രിറ്റികളാണ് 360 വെസ്റ്റിൽ അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. വികാസും ഗായത്രിയും കുടുംബസമേതം താമസിക്കുന്നതും ഇവിടെ തന്നെ.

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ആഗോളത തലത്തിൽ യൂട്യൂബ് വീഡിയോകൾ ചെയ്യുന്ന എനെസ് യിൽമാസർ ഇന്ത്യയിൽ നിന്നുള്ള ആദ്യ വീഡിയോ ആയി ചെയ്തത് 360 വെസ്റ്റിനെ കുറിച്ചായിരുന്നു. വികാസും ഗായത്രിയും ആണ് വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഫ്‌ളാറ്റിലെ  45-ാം നിലയിൽ നടത്തിയ ഹോം ടൂറിന്റെ ചിത്രീകരണത്തിൽ തന്റെ ഡിസൈൻ തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകിയ കാര്യങ്ങളെ കുറിച്ചും മറ്റും ഗായത്രി പറയുന്നു. 

360 വെസ്റ്റിലെ ഓരോ അപ്പാർട്ട്മെന്റും16,000 ചതുരശ്ര അടിയിൽ വിശാലമായി നിർമിക്കപ്പെട്ടവയാണ്. നാനൂറ് കോടി രൂപയാണ് ഇവിടെ ഓരോ അപ്പാർട്ടുമെന്റുകളുടേയും ശരാശരി വില. രണ്ട് ടവറുകളാണ് 360 വെസ്റ്റിൽ ഉള്ളത്. ടവർ എ യിൽ  27 റെസിഡൻഷ്യൽ നിലകളുണ്ട്. ഇതിന്റെ താഴത്തെ നിലയിലാണ് റിറ്റ്സ് കാർട്ടൺ ഹോട്ടൽ പ്രവർത്തിക്കുന്നത്.  ടവർ ബിയിൽ 66 നിലകളുമുണ്ട്. ഇത് പൂർണമായും റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളാണ്.

സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഗായത്രി ജോഷി എന്താകുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ ആവില്ല. ഒരുപക്ഷേ ബോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാളായി അവർ മാറിയേനെ. അല്ലെങ്കിൽ രണ്ടോ മൂന്നോ സിനിമകൾക്ക് ശേഷം സിനിമാലോകം അവരെ മറന്നേനെ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവർ ഇന്ന് മുംബൈയിൽ തലയെടുപ്പോടെ ജീവിക്കുന്നത് സിനിമാഭിനയത്തിന്റെ ആ പഴയ ഓർമയിൽ അല്ല, വിഖ്യാതമായ ഒബ്റോയ് റിയൽറ്റിയുടെ ഡയറക്ടർ ആയിട്ടാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News