ഗുരുഗ്രാമിലെ ഏറ്റവും വിലയേറിയ വീട് വാങ്ങിയതിലൂടെ ഋഷി പാര്ട്ടി എന്ന യുവ ബിസിനസുകാരന് വാര്ത്തകളില് ഇടം നേടിയിരിക്കുകയാണ്. ഋഷി ഗുരുഗ്രാമില് 190 കോടി രൂപയുടെ ആഡംബര പെന്റ്ഹൗസാണ് വാങ്ങിയത്. 16,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള ആഡംബര അപ്പാര്ട്ട്മെന്റ്, ഡിഎല്എഫ് ഗോള്ഫ് കോഴ്സ് റോഡിലെ ദി കാമെലിയാസിലാണ് സ്ഥിതി ചെയ്യുന്നത്.
ആരാണ് ഋഷി പാര്ട്ടി ?
ഋഷിയുടെ 24-ാം വയസ്സിലാണ് ഇന്ഫോ-എക്സ് സോഫ്റ്റ്വെയര് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹസ്ഥാപകനായി അദ്ദേഹം തന്റെ സംരംഭക യാത്ര ആരംഭിച്ചത്. മൂന്ന് പങ്കാളികള് ചേര്ന്നാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്ന് ഈ കമ്പനി 15 രാജ്യങ്ങളിലായി ബിസിനസ് വികസിപ്പിച്ചു, 215 പേര്ക്ക് ജോലി നല്കി. ഋഷിയുടെ കമ്പനി ലോജിസ്റ്റിക്സ് സൊല്യൂഷനുകളില് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഡിജിറ്റല്, ഗതാഗത സംവിധാനങ്ങളിലെ കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിന് ഇന്ഫോ-എക്സ് AI, ഓട്ടോമേഷന് എന്നിവയും ഉപയോഗിക്കുന്നു.
ഇന്ഫോ-എക്സ് എന്ന കമ്പനിയെ 15 വര്ഷമായി വിശ്വസിക്കുന്ന ഉപഭോക്താക്കള്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില് നിന്ന് 40% വരെ ചെലവ് കുറവ്, 99.9% കൃത്യത എന്നിവ ഉള്പ്പെടുന്നു. വേഗത്തിലുള്ള ഡോക്യുമെന്റ് ടേണ്അറൗണ്ട്, നോണ്-കോര് പ്രവര്ത്തനങ്ങളുടെ മാനേജ്മെന്റില് നിന്ന് ആശ്വാസം. മാത്രമല്ല വില്പ്പനയ്ക്കും കൂടുതല് സമയം ഉള്പ്പെടുന്നുവെന്നും, ''ഋഷിയുടെ ലിങ്കിന് പ്രൊഫൈലില് പറഞ്ഞിട്ടുണ്ട്.
ഫൈന്ഡ് മൈ സ്റ്റേ, ഇന്റഗ്രേറ്റര് വെഞ്ച്വേഴ്സ് തുടങ്ങിയ വിജയകരമായ സ്റ്റാര്ട്ടപ്പുകളുമായി ഋഷി പാര്ട്ടി ബന്ധപ്പെട്ടിരിക്കുന്നു. സങ്കീര്ണ്ണമായ പ്രക്രിയകള് ലളിതമാക്കുന്നതിലും പ്രവര്ത്തന കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന CARGORATES.ai, Ezai പോലുള്ള ആശയങ്ങള് ഉപയോഗിച്ച് ലോജിസ്റ്റിക്സില് വിപ്ലവകരമായ മാറ്റങ്ങള് വരുത്തിയ വ്യക്തിയാണ് അദ്ദേഹം.
ഋഷിയുടെ സമീപകാല റിയല് എസ്റ്റേറ്റ് ഏറ്റെടുക്കല് അദ്ദേഹത്തിന്റെ വലിയ വിജയമായി കണക്കാക്കുന്നു. ഒരു യുവ സംരംഭകനില് നിന്ന് ലോജിസ്റ്റിക്സ് സാങ്കേതികവിദ്യയിലെ ഒരു പ്രമുഖ വ്യക്തിയിലേക്കുള്ള അദ്ദേഹത്തിന്റെ കരിയര് വളരെ പെട്ടന്നായിരുന്നു.
ഇതോടെ ഋഷി പാര്ട്ടി ബിസിനസ്സ് ലോകത്ത് അറിയപ്പെടുന്ന ഒരു പേരായി മാറിയിരിക്കുന്നു, ബിസിനസ്സ് ലോകത്ത് സ്വാധീനം ചെലുത്താന് ആഗ്രഹിക്കുന്ന പുതിയ സംരംഭകര്ക്ക് ഋഷി പാര്ട്ടി ഒരു പ്രചോദനം കൂടിയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









