)
കഴക്കൂട്ടം: ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും കഴക്കൂട്ടത്തെ വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യം പറയുന്ന യുവാവ് അറസ്റ്റിൽ.
കഴക്കൂട്ടം മേനംകുളം സ്വദേശി ജോസാണ് ഒടുവിൽ പോലീസ് പിടിയിലായത്. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ സ്ഥിരമായി വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഈ അറസ്റ്റ്. ജോസിന്റെ നമ്പർ കഴക്കൂട്ടം സൈബർ സെല്ലിന് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള കേസുകളിൽ പ്രതിയാണ്. സമാനമായ കേസിൽ ഇയാളെ പോലീസ് നേരത്തെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇൻ്റർനെറ്റിൽ പരതി ഐജ യെന്നോ Dysp എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തിയാണ് ഇയാൾ ഫോൺ വിളിക്കുന്നത്. ഇവരെ നിരന്തരം വിളിച്ച് അശ്ലീല വർത്തമാനം പറയലാണ് ഇയാളുടെ ഹോബി.
എറണാകുളത്തെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസം. ഇയാൾക്കെതിരെ എറണാകുളത്തും തിരുവനന്തപുരത്തും മോഷണ കേസുകളുമുണ്ട്. രണ്ടുതവണ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്. പിടിയിലായപ്പോഴും യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് ജോസിന്റെ നിൽപ്പ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.